test del 4 copy of del 3
ക്ഷേത്രസംരക്ഷണ സമിതിയുടെ പേരിൽ വ്യാജ നോട്ടിസ് ഇറക്കി എൽഡിഎഫ്; നിയമ നടപടി തേടി ബിജെപി

കോഴിക്കോട്∙ ക്ഷേത്രസംരക്ഷണ സമിതിയുടെ പേരിൽ എൽഡിഎഫ് നോർത്ത് മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി വ്യാജമായി പുറത്തിറക്കിയ നോട്ടിസിൽ നിയമ നടപടി തേടി ബിജെപിയും സംഘപരിവാർ സംഘടനയായ കേരള ക്ഷേത്ര സംരക്ഷണ സമിതിയും. ശബരിമല വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ച സംഘടനയായ ക്ഷേത്ര സംരക്ഷണസമിതിയുടെ പേരിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസമാണ് നോട്ടിസ് പുറത്തിറക്കിയത്.സംസ്ഥാനത്ത് ദേവസ്വം ബോർഡിന്റേത് അല്ലാത്ത അനേകം ക്ഷേത്രങ്ങളുടെ നടത്തിപ്പും സംരക്ഷണവും കൈകാര്യം ചെയ്യുന്ന റജിസ്റ്റേഡ് സംഘടനയായ ക്ഷേത്രസംരക്ഷണ സമിതി ക്ഷേത്രങ്ങളിലെ കയ്യേറ്റവും നാശനഷ്ടവും അടക്കമുള്ള വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന സംഘടനയാണ്. വ്യാജ നോട്ടിസാണ് ഇത്തരത്തിൽ പ്രചരിക്കുന്നത് എന്നു സൂചിപ്പിച്ച് വോട്ടെടുപ്പിന്റെ തലേദിവസം നോർത്ത് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷയുമായ നവ്യ ഹരിദാസ് പ്രത്യേക വിഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു.
Source link


