ക്യാപിറ്റലാകാൻ ഡൽഹി

കഴിഞ്ഞ 18 സീസണിലും കൈയിൽ ഒതുങ്ങാതിരുന്ന കിരീടം സ്വന്തമാക്കി ഐ.പി.എല്ലിന്റെ ക്യാപിറ്റൽ ആകാനാണ് ഡൽഹി ക്യാപിറ്റൽസ് ഒരുങ്ങുന്നത്. സ്‌പിൻ ഓൾറൗണ്ടർ അക്ഷർ പട്ടേലിന്റെ നേതൃത്വത്തിൽ പ്രതീക്ഷ നൽകുന്ന സ്‌ക്വാഡുമായാണ് ഐ.പി.എല്ലിന്റെ പത്തൊമ്പതാം പതിപ്പിന് ഡൽഹിയുടെ പടയൊരുക്കം. അക്ഷർ, കെ.എൽ രാഹുൽ,കരുൺ നായർ, കുൽദീപ് യാദവ്. ട്രിസ്റ്റൻ സ്റ്റബ്‌സ്,മിച്ചൽ സ്റ്റാർക്ക് തുടങ്ങിയ പ്രമുഖരുൾപ്പെടെ പതിനേഴ് താരങ്ങളെ നിലനിറുത്തിയ ഡൽഹി മിനി ലേലത്തിലൂടെ ഡേവിഡ് മില്ലർ, പതും നിസ്സാങ്ക,ഔകിബ് നബി,ലുങ്കി എൻഗിഡി, കെയ്ൽ ജാമീസൺ, പ്രിഥ്വിഷാ എന്നിവരെയെല്ലാം ടീമിലെത്തിച്ച് സ്ക്വാഡ് കരുത്തുറ്റതാക്കി. ട്രേഡിംഗിലൂടെ ഫോമിലുള്ള നിതീഷ് റാണയേയും സ്വന്തമാക്കി. മികച്ച ബാറ്റിംഗ് നിരയാണ് ഡൽഹിയുടെ. മില്ലർ, നിസ്സാങ്ക, പ്രിഥ്വി, നിതീഷ് എന്നിവരെ ടീമിലെത്തിച്ചത് ടീമിന്റെ ആത്മവിശ്വാസം കൂട്ടുന്നു. അക്ഷറും കുൽദീപ് യാദവും അണിനിരക്കുന്ന സ്പിൻ ഡിപ്പാർട്ടുമെന്റും ശക്തം. ആകെ 60 വിക്കറ്റ് നേടി ജമ്മു കാശ്‌മീരിന്റെ കന്നിരഞ്ജി കിരീട നേട്ടത്തിൽ മുഖ്യപങ്കുവഹിച്ച ഔകിബ് നബി വരുന്നത് പേസ് ഡിപ്പാർട്ട്‌മെന്റിന് മുതൽക്കൂട്ടാകും,. 8.4 കോടിക്ക് ലേലത്തിൽ സ്വന്തമാക്കിയ ഔകിബ് പേസ് ഡിപ്പാർട്ട്മെന്റിന് മുതൽക്കൂട്ടാണ്. പ്രത്യേകിച്ച് സ്റ്റാർക്കിന്റെ അഭാവത്തിൽ.
Source link



