LATEST
കോൺഗ്രസ് രണ്ടാം പട്ടിക വരാതിരിക്കില്ല! മാരത്തോൺ ചർച്ച തുടരുന്നു

കെ.സുധാകരന്റെ സമ്മർദ്ദവും ഒറ്റപ്പേരിലെത്താത്ത മണ്ഡലങ്ങളിലെ തർക്കവും കാരണം ഇന്ദിരാഭവനിൽ നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി(സി.ഇ.സി) യോഗത്തിൽ തീരുമാനമായില്ല. തർക്കങ്ങളിൽ രാഹുൽ ഗാന്ധി അതൃപ്തി രേഖപ്പെടുത്തിയതോടെ രാത്രി അദ്ധ്യക്ഷൻ മല്ലികാർജ്ജുനയുടെ വസതിയിലേക്ക് ചർച്ചാ വേദി മാറി. കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷി, മറ്റ് സി.ഇ.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.ചൊവ്വാഴ്ച സിറ്റിംഗ് എം.എൽ.എമാർ അടക്കം 55 പേരുടെ പട്ടിക പുറത്തുവിട്ടിരുന്നു. കോൺഗ്രസ് മത്സരിക്കുന്ന 95 സീറ്റിൽ മൂന്ന് സ്വതന്ത്രരെ പിന്തുണയ്ക്കുന്നവ ഒഴികെ 37 സീറ്റുകളാണ് ബാക്കിയുള്ളത്.
Source link



