കോൺഗ്രസ് പട്ടിക: ഡൽഹിയിൽ ഇന്ന് തുടർചർച്ച

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക സംബന്ധിച്ച് തുടർ ചർച്ച ഇന്ന് ഡൽഹിയിൽ നടക്കും. സണ്ണിജോസഫ് ഡൽഹിയിലുണ്ട്. വി.ഡി.സതീശൻ ഇന്നെത്തും. രമേശ് ചെന്നിത്തല ഇന്നലെ രാത്രി ഡൽഹിയിലെത്തി. 20 പേരുടെ പട്ടികയാണ് ഇന്ന് ചർച്ച ചെയ്യുക. അമ്പലപ്പുഴയിൽ ജി.സുധാകരന് പിന്തുണ നൽകുന്നതിൽ തീരുമാനമെടുക്കേണ്ടതുണ്ട്. അമ്പലപ്പുഴയിൽ എം. ലിജുവിന്റെ പേരാണ് പരിഗണിച്ചിരുന്നത്. സ്ഥാനാർത്ഥിയെ നിറുത്തേണ്ടെന്നു തീരുമാനിച്ചാൽ ലിജു മാറേണ്ടിവരും. പകരം കായംകുളം പരിഗണിച്ചാൽ, പട്ടികയിലുൾപ്പെട്ടിട്ടുള്ള കെ.പി. ശ്രീകുമാർ, അരിതാബാബു എന്നിവരിൽ ഒരാളുടെ അവസരം പോകും. ലിജുവിന് മറ്റേതെങ്കിലും ജില്ലയിൽ സ്ഥാനാർത്ഥിത്വം നൽകിയാൽ ഈഴവ പ്രാതിനിധ്യം കുറയും. ചേർത്തലയാണ് മറ്റൊരു മണ്ഡലം. രാജേന്ദ്രപ്രസാദ്, സി.കെ. ഷാജിമോഹൻ എന്നിവരെയാണ് ഇവിടെ പരിഗണനയിലുള്ളത്.
Source link
