test del 3
കോടികളുടെ ബാങ്ക് വായ്പ തട്ടിപ്പ്: റിലയൻസ് കമ്യൂണിക്കേഷൻസിലെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ

ന്യൂഡൽഹി ∙ കോടികളുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് അനിൽ അംബാനി ഗ്രൂപ്പിനു കീഴിലുള്ള റിലയൻസ് കമ്യൂണിക്കേഷൻസിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. റിലയൻസ് കമ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് അനിൽ കല്യ, ജോയിന്റ് പ്രസിഡന്റ് ഡി. വിശ്വനാഥ് എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് സിബിഐ അറിയിച്ചു.കമ്പനി ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലുള്ള ഷെൽ കമ്പനികൾ വഴി സങ്കീർണമായ പണമിടപാടുകൾ നടത്തി ഫണ്ട് വകമാറ്റിയതായി സിബിഐ കണ്ടെത്തി. സേവനങ്ങളൊന്നും ലഭിക്കാതെ ഗ്രൂപ്പിനു കീഴിലുള്ള മറ്റ് സ്ഥാപനങ്ങളുമായി വ്യാജ ഇടപാടുകൾ നടത്തി പണം തട്ടിയതായും അന്വേഷണസംഘം പറഞ്ഞു. ബാങ്കിങ് ഇടപാടുകളുടെ പൂർണ ചുമതലയുണ്ടായിരുന്ന വിശ്വനാഥാണ് ഫണ്ട് ദുരുപയോഗം ചെയ്യാൻ നിർദേശം നൽകിയതെന്ന് സിബിഐ വിശദീകരിച്ചു. കോർപറേറ്റ് ഫിനാൻസ് കൈകാര്യം ചെയ്തിരുന്ന അനിൽ കല്യ ഇതിന് എല്ലാ പിന്തുണയും നൽകിയതായും ഏജൻസി വ്യക്തമാക്കി. അനിൽ അംബാനി ഗ്രൂപ്പിനെതിരെ വിവിധ പൊതുമേഖലാ ബാങ്കുകളും എൽഐസിയും നൽകിയ പരാതികളിൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഏഴ് കേസുകളാണ് സിബിഐ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
Source link


