LATEST

ഓമിയെ ലാളിച്ച് മോദി; അഹാനയുടെ വിവാഹക്ഷണമോ? കുടുംബസമേതം പ്രധാനമന്ത്രിയെ കണ്ട് കൃഷ്ണകുമാർ,


പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുടുംബസമേതം കണ്ട് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. ലോകനേതാക്കൾ പോലും ഉറ്രുനോക്കുന്ന നരേന്ദ്ര മോദിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നുവെന്ന് കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ചു. സിന്ധു, അഹാന, ഹൻസിക, ഇഷാനി, ദിയ, അശ്വിൻ, ഓമി എന്നിവർക്കൊപ്പം മോദി നിൽക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഓമിയെ മോദി താലോലിക്കുന്നത് ചിത്രങ്ങളിൽ കാണാം.’ദൈവീകം ഈ ബന്ധം… ലോകനേതാക്കൾ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നു. ഭാരതത്തിന്റെ ഈ കർമ്മയോഗിക്ക് സർവ്വേശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു…ജയ്‌ഹിന്ദ്‌’- എന്നാണ് കൃഷ്ണകുമാർ കുറിച്ചത്.


Source link

Back to top button