LATEST
കൊച്ചിയിൽ രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും വീട്ടിനുള്ളിൽ മരിച്ചനിലയിൽ

കൊച്ചി: രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം അഞ്ചുപേർ വീടിനുള്ളിൽ മരിച്ചനിലയിൽ. എറണാകുളം വടുതലയിലാണ് സംഭവം. ആത്മഹ്യയാണെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം സ്വദേശികളാണ് മരിച്ചവർ. ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയ്ക്കായി വന്ന് മുറി വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചതെന്നാണ് വിവരം. രണ്ടുമാസമായി ഇവർ ഇവിടെ വാടകയ്ക്ക് താമസിക്കുകയാണെന്ന് അയൽവാസി പറയുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Source link



