LATEST

പാര്‍ട്ടിയില്‍ തുടരുമെന്ന് കെ സുധാകരന്‍, മത്സരിക്കുമെന്ന് പറഞ്ഞത് പാര്‍ട്ടി അംഗീകരിച്ചാല്‍ മാത്രം


ന്യൂഡല്‍ഹി: കണ്ണൂര്‍ സീറ്റ് നിഷേധിക്കപ്പെട്ടെങ്കിലും പാര്‍ട്ടിയുമായി പോരിനില്ലെന്ന് കെ സുധാകരന്‍ എംപി. താന്‍ പാര്‍ട്ടിക്ക് വിധേയനാണെന്നും പാര്‍ട്ടി വിട്ട് ഒരിടത്തും പോകില്ലെന്നും സുധാകരന്‍ പ്രതികരിച്ചു. സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങളും അദ്ദേഹം തള്ളി. പാര്‍ട്ടിയെ വെല്ലുവിളിച്ച് മത്സരിക്കാന്‍ തയ്യാറല്ലെന്നും പാര്‍ട്ടി എത്രയോ വലുതാണെന്നും താന്‍ വളരെ ചെറുതാണെന്നും അദ്ദേഹം പറഞ്ഞു. ഒരുതരത്തിലും പാര്‍ട്ടിയെ വെല്ലുവിളിക്കാതെ പ്രവര്‍ത്തന രംഗത്ത് സജീവമായി തുടരുമെന്നും പാര്‍ട്ടി തന്നെ പുറത്താക്കിയിട്ടില്ലെന്നും സുധാകരന്‍ ഡല്‍ഹിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.


Source link

Back to top button