LATEST

കേരളത്തിൽ വനിത മുഖ്യമന്ത്രി എന്റെ സ്വപ്നം: രാഹുൽ ഗാന്ധി


കോട്ടയം: കേരളത്തിൽ വനിതാ മുഖ്യമന്ത്രിയുണ്ടാകണമെന്നും സ്ത്രീകളാണ് കേരളത്തിന്റെ ഭാവിയെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി ചുമതലയേൽക്കുന്നത് താൻ സ്വപ്നം കാണാറുണ്ട്. ഇക്കാര്യം പറഞ്ഞപ്പോൾ പുരുഷ പ്രവർത്തകർ കാര്യമായി കൈയടിച്ചില്ല. സ്ത്രീകൾ ആവേശത്തോടെ സ്വീകരിച്ചു. വനിതാശാക്തീകരണമാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഇടതുസർക്കാർ റബറിന് 250 രൂപ അടിസ്ഥാനവില നൽകുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തെങ്കിലും നടപ്പാക്കിയില്ല. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭായോഗം 250 രൂപ അടിസ്ഥാന വിലയാക്കാൻ തീരുമാനിക്കും. തുടർന്ന് 300രൂപയായി ഉയർത്തും.


Source link

Back to top button