test del 3
കേരളത്തിൽ വനിതാ മുഖ്യമന്ത്രിയുണ്ടാകണമെന്ന് രാഹുൽ ഗാന്ധി; മുഖ്യമന്ത്രിയും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റം – ഇന്നത്തെ പ്രധാന വാർത്തകൾ

കേരളത്തിൽ വനിതാ മുഖ്യമന്ത്രി ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് രാഹുൽ ഗാന്ധി പറഞ്ഞതും ഇസ്രയേലിലെ എണ്ണ ശുദ്ധീകരണശാല ഇറാൻ ആക്രമിച്ചതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു വിഭാഗം മാധ്യമപ്രവർത്തകർക്കു മാത്രം മറുപടി നൽകിയതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായതും തിരഞ്ഞെടുപ്പില്‍ ആദ്യത്തെ തവണ വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ക്ക് ഹല്‍വ വിതരണം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചതും വാർത്തയായി. കേരളത്തിലെ സെൻസസ് നടപടികളുടെ ആദ്യ ഘട്ടം സെൽഫ് എന്യൂമറേഷനോടെ ജൂൺ 16ന് ആരംഭിക്കുക്കുന്നത് ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി….ഇസ്രയേലിലെ എണ്ണ ശുദ്ധീകരണശാല ആക്രമിച്ച് ഇറാൻ. വടക്കൻ മേഖലയിലെ നഗരമായ ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയ്ക്കുനേരെയാണ് ആക്രമണം ഉണ്ടായതെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. മാർച്ച് 19നും ഇവിടെ ആക്രമണം നടന്നിരുന്നു. ഹൈഫയിൽ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു.ഇക്കുറി കന്നിവോട്ട് മധുരിക്കും. തിരഞ്ഞെടുപ്പില്‍ ആദ്യത്തെ തവണ വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ക്ക് ഹല്‍വ വിതരണം ചെയ്യാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുങ്ങുന്നത്. യുവാക്കള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമാകുന്നതു പ്രോത്സാഹിപ്പിക്കാനാണ് നടപടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു.കേല്‍ക്കര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് പോളിങ്ങിനു ശേഷം കന്നി വോട്ടര്‍മാര്‍ക്ക് ഹല്‍വ നല്‍കുന്നത്.
Source link


