കേരളത്തിൽ ഒരാൾക്ക് ഒരുമാസം സുഖമായി ജീവിക്കാൻ എത്രരൂപ ചെലവാകുമെന്ന് അറിയാമോ? ഇതാ ആ കണക്കുകൾ

പൊതുവെ ജീവിതച്ചെലവ് കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഇങ്ങനെയാണ് പറയുന്നതെങ്കിലും ഒരു കുടുംബത്തിന് ഒരുമാസം ഇവിടെ സുഖമായി ജീവിക്കാൻ എത്രരൂപ വേണമെന്ന് അറിയാമോ? മികച്ച ഗുണനിലവാരമുളള ഭക്ഷണം, മികച്ച വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം തുടങ്ങിയവയ്ക്ക് എല്ലാംകൂടി ചെലവാകുന്ന പണമാണ് ജീവിതച്ചെലവ് എന്ന് ഉദ്ദേശിക്കുന്നത്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഒരാൾക്ക് ഒറ്റയ്ക്ക് ജീവിക്കാൻ 18,000 രൂപമുതൽ 30,000 രൂപവരെ വേണ്ടിവരും. ദമ്പതികളാണെങ്കിൽ (രണ്ടുപേർ മാത്രം) 30,000 മുതൽ 45,000 രൂപവരെ വേണ്ടിവരും. ഇനി നാലംഗങ്ങളുള്ള കുടുംബമാണെങ്കിൽ 45,000 മുതൽ 70,000 രൂപവരെ ചെലവാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.ആഹാരത്തിന് ചെലവാകുന്ന കണക്ക് നോക്കാം. പലചരക്ക് വിഭവങ്ങൾക്ക് 4,000 മുതൽ 7,000 രൂപവരെയാണ് ചെലവ് വരുന്നത്. പച്ചക്കറി, പഴം, മത്സ്യം തുടങ്ങിയ എല്ലാംകൂടി ചേർത്ത് ആഹാരത്തിന് മൊത്തത്തിന് ചെലവാകുന്നത് മാസം 6,000 മുതൽ 10,000വരെയാണ് . പുറത്തുപാേയി ഭക്ഷണം കഴിക്കുന്നതിന് 2,000 മുതൽ 4,000 രൂപവരെയാണ് ചെലവാകുന്നുണ്ട്. ആഴ്ചയിൽ ഒരിക്കലെങ്കിലും കുടുംബസമേതം പുറത്തുപോയി ഭക്ഷണം കഴിക്കുന്ന ശീലം മലയാളികളിൽ വർദ്ധിച്ചുവരുന്നുണ്ട്.യാത്രാക്കൂലിയിത്തിലും വലിയ ചെലവ് വരുന്നില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഒരുമാസത്തെ ബസ് യാത്രയ്ക്ക് 500 മുതൽ 1,200 രൂപവരെ ചെലവാകും. ഓട്ടോ, ടാക്സി കൂലിയായി 1,000 മുതൽ 2,000 രൂപവരെയാണ് ചെലവ്. ഇരുചക്രവാഹനത്തിന് ഒരുമാസത്തിൽ പെട്രോളടിക്കാൻ 1,200 മുതൽ 2,000 രൂപവരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളാണ് ഉള്ളതെങ്കിൽ ചെലവ് ഇതിലും കുറയും.
Source link



