test del 5 copy of del 3
കേരളത്തിലെ ഒരു ക്ഷേത്രത്തിന് 15 കോടി രൂപ നൽകാൻ അനന്ത് അംബാനിയെ പ്രചോദിപ്പിച്ചത് എന്തായിരിക്കും?

തളിപ്പറമ്പ് ∙ മുകേഷ് അംബാനിയുടെ മകനും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ അനന്ത് അംബാനി തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്ര ദർശനം നടത്തുകയും ക്ഷേത്രത്തിന്റെ നവീകരണത്തിന് 12 കോടി രൂപ വാഗ്ദാനം ചെയ്തത് അടുത്ത കാലത്താണ്. കഴിഞ്ഞ 2നാണ് അനന്ത് ക്ഷേത്രത്തിൽ ദർശനം നടത്തിയത്. അന്ന് 3 കോടി രൂപയുടെ ചെക്ക് സംഭാവന നൽകുകയും ചെയ്തിരുന്നു. പിന്നീട് ക്ഷേത്ര ഗോപുരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് 12 കോടി രൂപയുടെ പദ്ധതി ടിടികെ ദേവസ്വം അധികൃതർ അനന്ത് അംബാനിയെ അറിയിച്ചു. തിരികെ മുംബൈയിലെത്തിയ അനന്ത് പണം നൽകാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു. കേരളത്തിലെ ഒരു ക്ഷേത്രത്തിന് ആദ്യം നൽകിയ 3 കോടിക്ക് പുറമേ 12 കോടി കൂടി നൽകാൻ അനന്ത് അംബാനിയെ പ്രചോദിപ്പിച്ചത് എന്തായിരിക്കും.രാജ്യത്തെ ഏറ്റവും വലിയ വെങ്കല ശിവശിൽപം ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ഭഗവാന്റെ നിറസാന്നിധ്യം അറിയാൻ വെങ്കല ശിവശിൽപം സ്ഥാപിച്ചിട്ടുണ്ട്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് പ്രതിമ അനാഛാദനം ചെയ്തത്. പ്രധാനമന്ത്രിയെ കൊണ്ട് അനാഛാദനം ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ചില അസൗകര്യങ്ങളെ തുടർന്ന് അദ്ദേഹത്തിന് എത്താൻ സാധിച്ചില്ല. സിനിമ നിർമാതാവും വ്യവസായിയുമായ മൊട്ടമ്മൽ രാജന്റെ ആവശ്യപ്രകാരം ഉണ്ണി കാനായിയാണു വെങ്കലശിൽപം തീർത്തത്. നാലു വർഷമെടുത്താണ് 14 അടി ഉയരമുള്ള ശിവന്റെ വെങ്കല പ്രതിമ പയ്യന്നൂർ സ്വദേശിയായ ഉണ്ണി കാനായി തീർത്തത്. 4200 കിലോഗ്രാമാണ് പ്രതിമയുടെ തൂക്കം. ആദ്യം കളിമണ്ണിൽ നിർമിച്ച ശിൽപം പ്ലാസ്റ്റർ ഓഫ് പാരിസിൽ മോൾഡ് എടുത്ത് മെഴുകിൽ നിർമിച്ച് വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു. ഒരു കൈ അരയ്ക്കു കൊടുത്ത് വലതു കൈകൊണ്ട് അനുഗ്രഹിക്കുന്ന രീതിയിൽ സൗമ്യഭാവത്തോടെയുള്ള ശിവപ്രതിമയാണ് ഒരുക്കിയിരിക്കുന്നത്.രാജരാജേശ്വര ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ശിവരാത്രി ദിവസങ്ങളിലൊഴികെ രാത്രി എട്ടിനു ശേഷമേ അകത്തു പ്രവേശനമുള്ളൂ എന്നതിനാൽ രാത്രി 8.50 ഓടെയാണ് ഇരുവരും ക്ഷേത്രത്തിൽ എത്തിയത്. തുടർന്നു ജയലളിതയും ശശികലയും ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നുംകുടം നിറച്ചു സമർപ്പിച്ച് പ്രാർഥിക്കുകയും ജയലളിത പൊന്നിൻതാലി വഴിപാടു നടത്തുകയും ചെയ്തിരുന്നു. കർണാടക മുൻമുഖ്യമന്ത്രി യെഡിയൂരപ്പ് ക്ഷേത്രത്തിൽ നിരവധി തവണ വന്നിട്ടുണ്ട്. 2017ൽ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന സമയത്തും പിന്നീടും അമിത് ഷാ ദർശനത്തിന് ക്ഷേത്രത്തിൽ എത്തിയിരുന്നു. അരുണാചൽ പ്രദേശ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയത്തിന് നന്ദി സൂചകമായി പൊന്നുംകുടം വഴിപാടുമായി എഐസിസി ജനറൽ സെക്രട്ടറി രമേശ് ചെന്നിത്തല തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്ര സന്നിധിയിലെത്തിയിട്ടുണ്ട്.
Source link


