LATEST

കേരളകൗമുദി ഷീ എംപവർ കോൺക്ലേവ് ഇന്ന്


തിരുവനന്തപുരം: വനിതാ ദിനത്തോടനുബന്ധിച്ച് കേരളത്തിന്റെ വിവിധ മേഖലകളിൽ കൈയ്യൊപ്പ് ചാർത്തിയ വനിതകളെ പങ്കെടുപ്പിച്ച് കേരളകൗമുദി സംഘടിപ്പിക്കുന്ന ഷീ എംപവർ ക്ലോൺക്ലേവ് ഇന്ന് നടക്കും. ഹോട്ടൽ സൗത്ത്പാർക്കിൽ വൈകിട്ട് 5.30നാണ് പരിപാടി. രാഷ്ട്രീയ,സാമൂഹിക,സാംസ്‌കാരിക,കലാ,ബിസിനസ് രംഗത്തെ പ്രമുഖർ അണിരക്കുന്ന ചടങ്ങിൽ സ്ത്രീസൗഹൃദ കേരളത്തിനായുള്ള വിശദമായ ചർച്ചയും നടക്കും.കേരളകൗമുദി മാനേജിംഗ് ഡയറക്ടർ അഞ്ജു ശ്രീനിവാസൻ സ്വാഗതം പറയുന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ ആശാനാഥ്,മുൻ ഡി.ജി.പിമാരായ ആർ.ശ്രീലേഖ,ബി.സന്ധ്യ,ജില്ലാകളക്ടർ അനുകുമാരി, ഐ.എ.എസ് ഉദ്യോഗസ്ഥരായ ഡോ.വാസുകി,ഡോ.ദിവ്യ.എസ്.അയ്യർ,ഔഷധി ചെയർപേഴ്സൺ ശോഭനാ ജോർജ്,മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ ശ്രീകല,മോഹൻദാസ് കോളേജ് ഓഫ് എൻജിയറിംഗ് ഡയറക്ടർ റാണി മോഹൻദാസ്,ഗായിക രാജലക്ഷ്മി,അഭിനയേത്രി മഞ്ജു പത്രോസ്,കേരളകൗമുദി ഡയറക്ടർമാരായ ശൈലജ രവി,ലൈസ ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുക്കും.വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതകൾ അനുഭവങ്ങൾ പങ്കുവയ്ക്കും.സിവിൽ സർവീസിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിക്കും.


Source link

Related Articles

Back to top button