test del 3
കേരളം ടോപ് 5ൽ നിന്ന് ‘രക്ഷപ്പെട്ടു’; ഒന്നാമത് തെലങ്കാന, 2-ാമത് ആന്ധ്ര, ദേശീയതലത്തിൽ ആശങ്ക മേലോട്ട്

രാജ്യത്ത് ചില്ലറ വിലക്കയറ്റത്തോത് (റീട്ടെയ്ൽ ഇൻഫ്ലേഷൻ) ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ആദ്യ 5 സ്ഥാനങ്ങളിൽ നിന്ന് പുറത്തുകടന്ന് കേരളം. 2025 ജനുവരി മുതൽ ഡിസംബർ വരെ തുടർച്ചയായി 12 മാസം ഇന്ത്യയിൽ വിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനമെന്ന മോശം പ്രതിച്ഛായ കേരളം പേറിയിരുന്നു. ഈ വർഷം ജനുവരിയിൽ രണ്ടാംസ്ഥാനത്തേക്കും ഫെബ്രുവരിയിൽ മൂന്നാംസ്ഥാനത്തേക്കും ‘നില മെച്ചപ്പെടുത്തി’. മാർച്ചിൽ ടോപ് 5ൽ നിന്നുതന്നെ പുറത്തെത്തി.ദേശീയതലത്തിൽ വലിയ ആശങ്ക∙ ഭക്ഷ്യവിലപ്പെരുപ്പം (ഫുഡ് ഇൻഫ്ലേഷൻ) ഫെബ്രുവരിയിലെ 3.47ൽ നിന്ന് 3.87 ശതമാനത്തിലേക്ക് ഉയർന്നു. രാജ്യത്തെ കുടുംബങ്ങൾ വാങ്ങുന്ന ഭക്ഷ്യ ഉൽപന്നങ്ങളുടെ വില കൂടുന്നതായി ഇത് വ്യക്തമാക്കുന്നു. ഗ്രാമ മേഖലകളിലാണ് ഫുഡ് ഇൻഫ്ലേഷൻ ഏറ്റവും കൂടുതൽ, 3.96%. നഗരങ്ങളിൽ 3.71% ∙ ഉള്ളി, കിഴങ്ങ്, വെളുത്തുള്ളി, പരിപ്പ്, ഗ്രീൻപീസ് എന്നിവയ്ക്കാണ് കഴിഞ്ഞമാസം രാജ്യത്ത് ഏറ്റവുമധികം വില കുറഞ്ഞത്. ∙ ഹോർമുസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറാതിരുന്നത് ഇന്ധന വിലപ്പെരുപ്പത്തെ പൂജ്യം ശതമാനത്തിൽ നിലനിർത്തി. ∙ വെള്ളി ആഭരണം, സ്വർണം/ഡയമണ്ട്/പ്ലാറ്റിനം ആഭരണം, തക്കാളി, കോളിഫ്ലവർ എന്നിവയ്ക്കാണ് മാർച്ചിൽ വില ഏറ്റവുമധികം കൂടിയത്. ∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ന്യൂഡൽഹി തലസ്ഥാന മേഖല (എൻസിആർ) എന്നിവിടങ്ങളിലാണ് പണപ്പെരുപ്പം ഏറ്റവും കുറവ്.
Source link


