CINEMA

കേന്ദ്ര സർക്കാരുമായി കരാർ ഒപ്പിട്ട് ഹപാഗ്‌ലോയ്ഡ്


മുംബയ്: ആഗോള ഷിപ്പിംഗ് ഭീമന്മാരായ ജർമ്മൻ ഷിപ്പിംഗ് കമ്പനി ഹപാഗ്‌ലോയ്ഡും ഇന്ത്യാ ഗവൺമെന്റും സമുദ്രമേഖലയിലെ സഹകരണം ശക്തമാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇന്ത്യയുടെ ഷിപ്പിംഗ്, ലോജിസ്റ്റിക്‌സ് മേഖലകളുടെ വികസനം ലക്ഷ്യമിട്ടുള്ള കരാറിൽ ഹപാഗ്‌ലോയ്ഡ് സി.ഇ.ഒ റോൾഫ് ഹബ്ബൻ ജാൻസണും കേന്ദ്ര തുറമുഖകപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോനോവാളും ചേർന്നാണ് ഒപ്പിട്ടത്.ആഗോള വ്യാപാരത്തിൽ ഇന്ത്യ അതിവേഗം വളരുന്ന വിപണിയാണെന്നും ഈ പങ്കാളിത്തം ഇന്ത്യയുടെ സമുദ്രമേഖലയിലെ കരുത്ത് വർദ്ധിപ്പിക്കുമെന്നും ഹപാഗ്‌ലോയ്ഡ് സി.ഇ.ഒ റോൾഫ് ഹബ്ബൻ ജാൻസൺ വ്യക്തമാക്കി. വധാവൻ പോർട്ട് പോലുള്ള പദ്ധതികൾ ആഗോള സപ്ലൈ ചെയിനിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുമെന്ന് ഹാൻസീറ്റിക് ഗ്ലോബൽ ടെർമിനൽസ് സി.ഇ.ഒ ധീരജ് ഭാട്ടിയ പറഞ്ഞു. കരാറിന്റെ ഭാഗമായി ഹപാഗ്‌ലോയ്ഡിന്റെ നാല് വമ്പൻ കപ്പലുകൾ ഇന്ത്യൻ പതാകയ്ക്ക് കീഴിലേക്ക് മാറ്റും


Source link

Back to top button