test del 5 copy of del 3
കേന്ദ്രസേന; സംസ്ഥാന പൊലീസ്, 24 മണിക്കൂർ ക്യാമറാ നിരീക്ഷണം, വോട്ട് പെട്ടിക്ക് 24 നാൾ ത്രിതല സുരക്ഷ!

തിരുവനന്തപുരം∙ ഏതാണ്ട് 25 ദിവസത്തോളം നീണ്ട ചൂടേറിയ പ്രചാരണങ്ങൾക്കു ശേഷം നടന്ന പോളിങിനു ശേഷം ഇനി അടുത്ത 24 നാള് വോട്ടിങ് മെഷീനുകള്‍ അതീവസുരക്ഷിതമായി സൂക്ഷിക്കുന്നത് സംസ്ഥാനത്തെ അന്‍പതോളം കേന്ദ്രങ്ങളില്‍. അടുത്ത അഞ്ചു വര്‍ഷം കേരളം ആരു ഭരിക്കണമെന്ന് ജനങ്ങള്‍ നടപ്പാക്കിയ തീര്‍പ്പിന് കേന്ദ്രസേനയും സംസ്ഥാന പൊലീസും ചേര്‍ന്ന് ത്രിതല സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മുറിക്കു പുറത്ത് കേന്ദ്ര സേന, അതിനു വെളിയിലും ഗേറ്റിനു പുറത്തും സംസ്ഥാന പൊലീസുമാണ് സുരക്ഷ ഒരുക്കുന്നത്. സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കാന്‍ പ്രതിനിധികളെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാര്‍ഥികള്‍ക്കു കത്തു നല്‍കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍ പറഞ്ഞു. സ്ട്രോങ് റൂമിന്റെ സിസിടിവി ദൃശ്യങ്ങള്‍ കാണാന്‍ ഇവര്‍ക്ക് സംവിധാനമൊരുക്കും.ഇവിഎം (ഇലക്ട്രോണിക് വോട്ടിങ് മെഷിന്), വിവിപാറ്റ് (വോട്ടര്‍ വെരിഫയബിള്‍ പേപര്‍ ഓഡിറ്റ് ട്രയല്‍) എന്നിവയാണ് പ്രത്യേകം സജ്ജമാക്കിയ സ്ട്രോങ് റൂമില്‍ സൂക്ഷിക്കുന്നത്. സ്ഥാനാർഥികളുടെയും തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും സാന്നിധ്യത്തിലായിരിക്കും ഈ മുറികള്‍ സീല്‍ ചെയ്യുന്നത്. കേന്ദ്രസേനയും സംസ്ഥാന പൊലീസും ചേര്‍ന്ന് മൂന്നു തലങ്ങളിലായാണ് സുരക്ഷ. മുറിക്കു പുറത്ത് എപ്പോഴും കേന്ദ്രസേനയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടാകും. സ്ഥാനാര്‍ഥികള്‍ അവരുടെ പ്രതിനിധികളെ സ്ട്രോങ് റൂമിന്റെ സുരക്ഷ നിരീക്ഷിക്കാന്‍ നിയോഗിക്കാറുണ്ട്. സ്ട്രോങ് റൂം നിരീക്ഷിക്കാനായി ഒരു എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിനെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിയോഗിക്കും.∙വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
Source link


