test del 3
കേന്ദ്രമന്ത്രി പേരു പരാമർശിച്ചില്ല; സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയിൽനിന്ന് ആർ.ശ്രീലേഖ ഇറങ്ങിപ്പോയി

തിരുവന്തപുരം∙ സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയിൽനിന്ന് ഇറങ്ങിപ്പോയി വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർഥി ആർ.ശ്രീലേഖ. മാസ്കറ്റ് ഹോട്ടലിൽ വോട്ടർമാരുമായി നടത്തിയ സംവാദത്തിനിടെ കേന്ദ്ര മന്ത്രി എസ്.ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ചാണ് ശ്രീലേഖ വേദി വിട്ടത്. യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത ജയശങ്കർ പേര് പറഞ്ഞതും വോട്ട് അഭ്യർഥിച്ചതും നേമത്തെ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനു വേണ്ടിയാണ്.തിരുവനന്തപുരം കോര്പറേഷന് മേയര്‍ വി.വി.രാജേഷ്, രാജീവ് ചന്ദ്രശേഖർ എന്നിവരെ ശ്രീലേഖ അതൃപ്തി അറിയിച്ചതായാണ് വിവരം. എന്നാൽ മുൻകൂട്ടി തീരുമാനിച്ചതിൽ കൂടുതൽ പരിപാടികൾ പാർട്ടി നിർദ്ദേശിച്ചപ്പോൾ ബുദ്ധിമുട്ട് അറിയിക്കുകയായിരുന്നു ശ്രീലേഖ എന്നാണ് ബിജെപിയുടെ ഔദ്യോഗിക വിശദീകരണം. സ്ഥാനാർഥിക്ക് മറ്റ് നിരവധി പരിപാടികളില്ലേ എന്നാണ് തിരുവനന്തപുരം മേയര്‍ പ്രതികരിച്ചത്. ഇറങ്ങിപ്പോക്ക് നിഷേധിച്ച ശ്രീലേഖ കള്ളവാർത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു പ്രതികരിച്ചു.
Source link


