LATEST

കേന്ദ്രഫണ്ടിൽ നിർമിച്ച കെട്ടിടം ആരോഗ്യമന്ത്രിക്കുമുന്നേ ഉദ്ഘാടനം ചെയ്ത് ബിജെപി; പ്രതിഷേധമെന്ന് മറുപടി


കോഴിക്കോട്: ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കാനിരുന്ന പാവമണി റോഡിലെ വെക്ടർ കൺട്രോൾ യൂണിറ്റ് കെട്ടിടം ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി ഉദ്ഘാടനം നിർവഹിച്ചു . ഇന്നലെ വൈകിട്ട് സിറ്റി ജില്ലാപ്രസിഡന്റ് കെ പി പ്രകാശ് ബാബുവാണ് ബിജെപി പ്രവർത്തകരോടൊപ്പമെത്തി ഉദ്ഘാടനം ചെയ്തത്.കേന്ദ്രമന്ത്രിമാരെയോ എംപിമാരെയോ ക്ഷണിക്കാതെ കേന്ദ്രഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടം ആരോഗ്യമന്ത്രി ഏകപക്ഷീയമായി ഉദ്ഘാടനം ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് സമാന്തരമായി ഉദ്ഘാടനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്, ഡെങ്കി എന്നിവയുൾപ്പെടെയുള്ള പ്രാണിജന്യ രോഗപരിശോധനയ്ക്കുള്ള യൂണിറ്റാണിത്. കേന്ദ്രഫണ്ടായ 2.17 കോടി രൂപ ചെലവിട്ട് നിർമിച്ച കെട്ടിടമാണിതെന്നും കേരള സർക്കാർ ഫണ്ടിൽ നിന്ന് ഒരു രൂപപോലും ചെലവിട്ടില്ലെന്നും പ്രകാശ് ബാബു അറിയിച്ചു.ദേശീയപാതയുടെ രാമനാട്ടുകര-വെങ്ങളം റീച്ച് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്ത ദിവസംതന്നെ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് റോഡ് ഷോയിയിലൂടെ ഇതേപാതയുടെ സമാന്തര ഉദ്ഘാടനം നടത്തിയതിന്റെ പ്രതിഷേധമാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രിയെയും മറ്റുമന്ത്രിമാരെയും ക്ഷണിച്ചിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി നേതാക്കളായ എം. സുരേഷ്, ടി.വി. ഉണ്ണികൃഷ്ണൻ, രമ്യാ മുരളി, പ്രശാന്ത് കുമാർ, ജോയി വളവിൽ, രാജീവ് കുമാർ, ജഗന്നാഥൻ, ഷിനു പിണ്ണാണത്ത്, എൻ ശശിധരൻ തുടങ്ങിയവരും പങ്കെടുത്തു.


Source link

Related Articles

Back to top button