test del 3

കെഎസ്ആർടിസി ബസിന് മുന്നിൽ പാഞ്ഞടുത്ത് കാട്ടാന; കൊമ്പുകൊണ്ട് ബസിൽ കുത്തി, യാത്രക്കാർ നിലവിളിച്ചതോടെ പിന്മാറ്റം


അച്ചൻകോവിൽ ∙ പുനലൂർ കെഎസ്ആർടിസി ബസ് ഡിപ്പോയിൽ നിന്ന് അച്ചൻകോവിലേക്കു വരികയായിരുന്ന ബസിനു മുൻപിൽ അപ്രതീക്ഷിതമായി എത്തിയ കാട്ടാന അക്രമാസക്തനായി. വനമേഖലയിലെ സ്ഥിരം സാന്നിധ്യമായ കാട്ടാന ഇക്കുറി ബസ് വഴിയിൽ തടഞ്ഞതോടെ യാത്രക്കാർ അങ്കലാപ്പിലായി. അലിമുക്ക് അച്ചൻകോവിൽ വനപാതയിൽ കോന്നി ഫോറസ്റ്റ് ഡിവിഷന്റെ പരിധിയിലുള്ള ചിറ്റാർ തുറ ഭാഗത്താണു കാട്ടാനയെ കണ്ടത്. ഉടൻ തന്നെ കണ്ടക്ടർ ഉണ്ണിക്കൃഷ്ണന്റെ നിർദേശപ്രകാരം ഡ്രൈവർ ബിജുമോൻ ബസ് നിർത്തി. പിന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ ബസിനെ ലക്ഷ്യമാക്കി വന്ന കാട്ടാന ബസിന്റെ മുൻഭാഗത്തെത്തി കൊമ്പുകൊണ്ടു ബസിൽ കുത്തി. യാത്രക്കാർ ഉറക്കെ നിലവിളിച്ചതോടെ ആന കാട്ടിലേക്കു മടങ്ങുകയായിരുന്നു. 


Source link

Back to top button