കുറയുമോ കൂടുമോ? ചാഞ്ചാടി സ്വർണവില, ഇന്നലെ 3200 കുറഞ്ഞു, ഇന്നുണ്ടായ മാറ്റം അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,835 രൂപയാണ് വില. ഇന്നലത്തെ വലയിൽ നിന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർദ്ധിച്ചത്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,10,680 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണം ഗ്രാമിന് 50 രൂപ ഉയർന്ന് 11,425 രൂപയായി. എന്നാൽ, വെള്ളിവില ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 255 രൂപയായി.ഇന്നലെ വൈകിട്ട് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾപ്രകാരം 1,10,200 രൂപയായിരുന്നു വില. ഇന്നലെ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും വിലയിൽ മാറ്റമുണ്ടായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ 3200 രൂപയുടെ മാറ്റമാണ് ഇന്നലെ ഉണ്ടായത്.ജനുവരി 29നാണ് ഈ വർഷത്തെ ഏറ്റവും വലിയ സ്വർണവില രേഖപ്പെടുത്തിയത്. ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില. റെക്കോർഡ് നിരക്കിൽ നിന്നും സ്വർണവില താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. വില ഇനിയും താഴാൻ സാദ്ധ്യതയുണ്ടോ എന്നാണ് ജുവലറി ഉടമകളും നിക്ഷേപകരും ഉറ്റുനോക്കുന്നത്. അന്താരാഷ്ട്ര സാഹചര്യങ്ങളെ ആശ്രയിച്ചായിരിക്കും വരും ദിവസങ്ങളിൽ സ്വർണവില.
Source link
