test del 3
‘കുട്ടിയെ കാണാതായിട്ടു നാലുദിവസം, പക്ഷേ മൃതദേഹത്തിന് അത്രയും പഴക്കമില്ല’: ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ബെംഗളൂരു ∙ വിനോദസഞ്ചാരത്തിനിടെ കർണാടകയിലെ ചിക്കമഗളൂരുവിൽ കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ശ്രീനന്ദയെ കാണാതായ സമയത്തു തന്നെ മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം പരിശോധിച്ചിരുന്നുവെന്നു വല്യച്ഛൻ ശശിധരൻ പറഞ്ഞു. പാലക്കാട് കടമ്പഴിപ്പുറം കൂത്തറ വീട്ടിൽ രമേഷിന്റെയും രോഹിണിയുടെയും മകളാണ് ശ്രീനന്ദ. ചിക്കമഗളൂരുവിലെ ബാബാബുഡാൻ ഗിരികുന്നിലെ മാണിക്കധാര വെള്ളച്ചാട്ടം കാണാനാണ് ഈമാസം 4നു പെൺകുട്ടിയുടെ കുടുംബം ഉൾപ്പെടെ 40 പേർ അടങ്ങിയ സംഘം യാത്ര ആരംഭിച്ചത്.
Source link


