കുടവയറന്മാരുടെ സ്വന്തം നാട്!, രാജ്യത്ത് ഏറ്റവും കൂടുതൽ കേരളത്തിൽ

കൊച്ചി: രാജ്യത്തെ കുടവയറന്മാരിൽ കേരളത്തിന് ഒന്നാംസ്ഥാനം! അമിതവണ്ണത്തിൽ രണ്ടാമത്. ജനസംഖ്യാനുപാതികമായുള്ള കണക്ക് പ്രകാരമാണിത്. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചും ഇന്ത്യ ഡയബറ്റിസും ചേർന്ന് നടത്തിയ 12 വർഷം നീണ്ട പഠനത്തിലാണ് കണ്ടെത്തൽ. സർവേ പ്രകാരം കേരളത്തിൽ 58.2% പേർക്ക് കുടവയറുണ്ട്. പഞ്ചാബ് (57.2%) രണ്ടാംസ്ഥാനത്തും ഹരിയാന (56.9%) മൂന്നാമതുമാണ്. അമിതവണ്ണത്തിൽ ജനസംഖ്യാനുപാതികമായി പുതുച്ചേരിയാണ് ഒന്നാമത് (45.9%). കേരളം (43.6%), ഡൽഹി (41.8%) എന്നിങ്ങനെയാണ് തൊട്ടുപിന്നിൽ. ദേശീയ ശരാശരി കുടവയറിൽ 39.5%, അമിതവണ്ണത്തിൽ 28.6% എന്നിങ്ങനെയാണ്. അരവണ്ണം 90 സെന്റിമീറ്ററിൽ (35 ഇഞ്ച്) കൂടുതലുള്ള പുരുഷന്മാരും 80 സെന്റിമീറ്ററിൽ (31 ഇഞ്ച്) അധികമുള്ള സ്ത്രീകളുമാണ് ഇതിൽപ്പെടുക. പഠന റിപ്പോർട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം പാർലമെന്റിൽ വച്ചു. ഭാവിയിൽ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ കൂടുമെന്നാണ് നിഗമനം.
Source link



