test del 3
കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; പെൺകുട്ടിക്ക് 17 വയസ്സെന്ന് കണ്ടെത്തൽ

ഭോപ്പാൽ∙ കുംഭമേള വൈറൽ പെൺകുട്ടിക്ക് വിവാഹിതയാവുന്ന സമയത്ത് പ്രായപൂർത്തിയായിട്ടിരുന്നില്ലെന്ന് കണ്ടെത്തൽ. നാഷനൽ കമ്മിഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് (NCST) നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തുന്നതിനു മുന്‍പ് രേഖകള്‍ പരിശോധിച്ചിരുന്നുവെന്ന് അരുമാനൂര്‍ നയിനാര്‍ ദേവക്ഷേത്രം സെക്രട്ടറി അജിത് കുമാര്‍ പറഞ്ഞു. ആധാര്‍ കാര്‍ഡും ജനനസര്‍ട്ടിഫിക്കറ്റും കണ്ടിരുന്നു. ഇക്കാര്യത്തില്‍ സംശയം ഒന്നും തോന്നിയിരുന്നില്ല. തമ്പാനൂര്‍ പൊലീസും രേഖകള്‍ പരിശോധിച്ചതാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും അജിത്കുമാര്‍ പറഞ്ഞു. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് നാഷനല്‍ കമ്മിഷന് ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്സ് (NCST) നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ക്ഷേത്രം സെക്രട്ടറിയുടെ പ്രതികരണം.
Source link

