LATEST

കുംഭമേള വൈറൽ താരം മൊണാലിസയ്ക്ക് പ്രായപൂർത്തിയായില്ല,​ 16 വയസെന്ന് മദ്ധ്യപ്രദേശ് സർക്കാരിന്റെ ജനന സർട്ടിഫിക്കറ്റ്,​ പൊലീസ് കേസെടുക്കും


തിരുവനന്തപുരം : കുംഭമേള വൈറൽ താരം മൊണാലിസ ഭോസ്‌ലെയും ഉത്തർപ്രദേശ് സ്വദേശി ഫർമാൻ ഖാനും തമ്മിൽ കേരളത്തിൽ നടന്ന വിവാഹത്തിന് പുതിയ കുരുക്ക്. മൊണാലിസയ്ക്ക് 18 വയസ് പൂർത്തിയായിട്ടില്ലെന്നും 16വയസാണെന്നും വ്യക്തമാക്കുന്ന ജനന സർട്ടിഫിക്കറ്റ് പുറത്തുവന്നു. വിശ്വഹിന്ദു പരിഷത്താണ് മദ്ധ്യപ്രദേശ് സർക്കാരിന്റെ ജനന സർട്ടിഫിക്കറ്റ് പുറത്തുവിട്ടത്.മാർച്ച്11ന് തിരുവനന്തപുരം അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇൻഡോർ സ്വദേശിയായ മൊണാലിസ ഭോസ്‌ലെയും കാമുകൻ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം നടന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ,​ മന്ത്രി വി.ശിവൻകുട്ടി,​ എ.എ. റഹീം എം.പി തുടങ്ങിയവർ വിവാഹചടങ്ങിൽ പങ്കെടുത്തിരുന്നു. 2025 ജനുവരി 21ന് മൊണാലിസ 16ാം പിറന്നാൾ ആഘോഷിച്ചിരുന്നെന്ന് കാണിച്ച് വിശ്വഹിന്ദ് പരിഷത്ത് ജനറൽ സെക്രട്ടറി അനിൽ വിളയിൽ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. എന്നാൽ വിവാഹശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രായത്തെ കുറിച്ചുള്ള ആരോപണം ഇരുവരും നിഷേധിച്ചിരുന്നു. മൊണാലിസയ്ക്ക് 18 തികഞ്ഞെന്നും ഇത് സ്ഥിരീകരിച്ച ശേഷമാണ് വിവാഹത്തിനുള്ള തീരുമാനമെടുത്തതെന്നും തമ്പാനൂർ പൊലീസും വെളിപ്പെടുത്തിയിരുന്നു.


Source link

Related Articles

Back to top button