LATEST

‘കീഴടങ്ങില്ല’; ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണം നടത്തി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാൻ


ടെഹ്റാൻ: ഇസ്രയേൽ – അമേരിക്ക സഖ്യവുമായുള്ള യുദ്ധത്തിനിടെ നടത്തിയ ആക്രമണങ്ങൾക്ക് ഗൾഫ് രാജ്യങ്ങളോട് ക്ഷമ ചോദിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാൻ. ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കിയല്ല ആക്രമണങ്ങൾ നടത്തിയതെന്നും അദ്ദേഹം അറിയിച്ചു. ഇറാനിയൻ സ്​റ്റേ​റ്റ് ടിവി സംപ്രേഷണം ചെയ്ത പരിപാടിയിലൂടെയാണ് പെഷേഷ്‌കിയാൻ ഇക്കാര്യങ്ങൾ അറിയിച്ചത്.’എന്റെയും ഇറാന്റെയും പേരിൽ ഞാൻ അയൽരാജ്യങ്ങളോട് ഉറപ്പായും ക്ഷമാപണം നടത്തണം. അയൽരാജ്യങ്ങളിൽ ആക്രമണങ്ങൾ ഉണ്ടാകില്ല. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇറാനെതിരെ ആക്രമണങ്ങൾ ഉണ്ടാകുന്നതുവരെ ആ രാജ്യങ്ങളിലേക്ക് ആക്രമണങ്ങൾ ഉണ്ടാകില്ലെന്നും മിസൈൽ വിക്ഷേപണങ്ങൾ ഉണ്ടാകില്ലെന്നും താൽക്കാലിക നേതൃത്വ കൗൺസിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ യുദ്ധത്തിൽ ടെഹ്‌റാൻ കീഴടങ്ങില്ല. ഇറാൻ ജനത കീഴടങ്ങണമെന്ന ആഗ്രഹം ശത്രുക്കൾ അവരുടെ ശവക്കുഴികളിലേക്ക് കൊണ്ടുപോയാൽ മതി. മേഖലയിൽ കൂടുതൽ സംഘർഷം രൂക്ഷമാകുന്നത് തടയുകയെന്നതാണ് തീരുമാനത്തിന്റെ ലക്ഷ്യം’- അദ്ദേഹം വ്യക്തമാക്കി.അതേസമയം, നിരുപാധികമായ കീഴടങ്ങലല്ലാതെ ഇറാനുമായി മറ്റൊരു കരാറിനുമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ഇറാനിൽ ആക്രമണം അതിശക്തമാക്കുകയും ചെയ്തു. ഉപാധികളില്ലാത്ത കീഴടങ്ങൽ അല്ലാതെ ഇറാനുമായി യാതൊരു തരത്തിലുള്ള കരാറും ഉണ്ടാക്കില്ലെന്നാണ് അമേരിക്കയുടെ നിലപാട്.


Source link

Related Articles

Back to top button