test del 1

കിലോയ്ക്ക് 16,000  മുതൽ 20,000  രൂപ  വരെ; പറമ്പിൽ ഈ മരം ഉണ്ടോ? ഇല്ലെങ്കിൽ ഉടൻ നട്ടോള്ളൂ

സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വില്‍പന നടത്താന്‍ അനുവദിക്കുന്ന 2025ലെ കേരള വന (ഭേദഗതി) ബിൽ 2026 ഫെബ്രുവരി ഒമ്പതിനാണ് നിയമമായത്. ഈ പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ കർഷകർക്ക് ഒരു മികച്ച അവസരമാണ് തുറന്നിരിക്കുന്നത്. എന്നാൽ പലർക്കും എങ്ങനെയാണ് ശരിയായി ചന്ദനമരം നടുന്നതെന്ന് ഇപ്പോഴും അറിയില്ല. അത് എങ്ങനെയെന്ന് നോക്കാം.

ചന്ദനം ഒരു അർധപരാദ സസ്യമാണ്. തെെകൾ നടുമ്പോൾ മറ്റ് ചെടികൾ കൂടി ഒപ്പം നടണം. മറ്റ് സസ്യങ്ങളുടെ വേരുകളിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുത്താണ് വളരുന്നത്. ഉഷ്ണമേഖലാ, ഉപ ഉഷ്ണമേഖലാ കാലാവസ്ഥയാണ് ചന്ദനമരങ്ങൾക്ക് നല്ലത്. 12 ഡിഗ്രി സെൽഷ്യസ് മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെ താപനിലയുള്ള പ്രദേശങ്ങൾ അനുയോജ്യമാണ്.

കേരളത്തിലെ ഭൂപ്രകൃതിയും കാലാവസ്ഥയും ഇതിന് അനുയോജ്യമാണ്. നല്ല നീർവാർച്ചയുള്ള മണൽ കലർന്ന പശിമരാശി മണ്ണാണ് നല്ലത്. മണ്ണിന്റെ പിഎച്ച് മൂല്യം 6.0 മുതൽ 7.5 വരെ ആയിരിക്കണം. ദിവസവും കുറഞ്ഞത് ആറ് മുതൽ എട്ട് മണിക്കൂർ വരെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നത് നല്ലതാണ്.

ചന്ദനമരം നടാൻ ഒന്ന് മുതൽ അഞ്ച് അടിവരെ ആഴവും വീതിയുമുള്ള കുഴി എടുക്കണം. ഇതിൽ ചാണപ്പൊടിയോ കംപോസ്റ്റോ ജെെവവളമോ ചേർത്ത് മിശ്രിതം തയാറാക്കണം. 7-8 മാസം പ്രായമുള്ള ഒരടിയെങ്കിലും പൊക്കമുള്ള തെെകൾ നടാം. 10 മുതൽ 12 അടിവരെ അകലത്തിൽ വേണം നടാൻ. ഒരേക്കറിൽ ഏകദേശം 400 മുതൽ 500 വരെ ചന്ദനമരങ്ങൾ നടാം. 15 വർഷം വളർച്ചയുള്ള ചന്ദനത്തിന്റെ തടിക്കും വേരിനും 20 കിലോ തൂക്കം വരാം. ചന്ദനമരം ലേലത്തിൽ വിൽക്കുമ്പോൾ കിലോഗ്രാമിന് 16,000 മുതൽ 20,000 രൂപ വരെ ലഭിക്കും. അങ്ങനെയെങ്കിൽ ഒരു മരത്തിന് മൂന്ന് ലക്ഷമോ അതിൽ കൂടുതലോ ലഭിക്കും.


Source link

Back to top button