കാർഷിക കോഴ്സുകൾക്ക് ഡി.വൈ. പാട്ടീൽ സർവകലാശാല

മഹാരാഷ്ട്രയിൽ കോലാപൂരിലുള്ള ഡി.വൈ. പാട്ടീൽ അഗ്രിക്കൾച്ചർ & ടെക്നോളജി സർവകലാശാലയിൽ ബി.എസ്സി അഗ്രിക്കൾച്ചർ, ബി.ടെക് അഗ്രിക്കൾച്ചർ എൻജിനിയറിംഗ്, ഫുഡ്ടെക്നോളജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ എൻജിനിയറിംഗ്, ഡാറ്റ സയൻസ്, മെഷീൻ ലേണിംഗ് എന്നിവയിൽ ബി.ടെക് പ്രോഗ്രാമുകളുണ്ട്.എക്സ്പീരിയെൻഷ്യൽ പഠനം, വിദേശഭാഷ, സ്കിൽ വികസനം, സംരംഭകത്വം എന്നിവയ്ക്ക് പഠനത്തോടൊപ്പം ഊന്നൽ നൽകുന്നു. ഇവിടെ 100% കാമ്പസ് പ്ലേസ്മെന്റുണ്ട്. കാർഷിക സാങ്കേതികവിദ്യയിൽ ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ മികച്ച കാർഷിക എൻജിനിയറിംഗ് കോർ കമ്പനികളാണ് റിക്രൂട്ട് ചെയ്യുന്നത്.ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു പൂർത്തിയാക്കിയവർക്ക് ബി.ടെക്കിനും, ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഗ്രൂപ്പെടുത്തവർക്ക് ബി.എസ്സി അഗ്രിക്കൾച്ചറിനും അപേക്ഷിക്കാം. കാർഷിക ബിരുദധാരികൾക്ക് എം.ബി.എ അഗ്രി ബിസിനസ് മാനേജ്മെന്റിൽ അഡ്മിഷൻ നേടാം. വെബ്സൈറ്റ്: www.dyp-atu.org. ഫോൺ നമ്പർ 9699339917, 9699330619
Source link


