LATEST
കാസർകോട് നാലര വയസുകാരിക്ക് പാമ്പ് കടിയേറ്റു; ഐസിയുവിൽ ചികിത്സയിൽ, നില ഗുരുതരം

കാസർകോട്: നാലര വയസുകാരിക്ക് കളിക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റു. കാസർകോട് എളേരിത്തട്ടിലാണ് സംഭവം. മൂർഖൻ പാമ്പാണ് പെൺകുട്ടിയെ കടിച്ചത്. കുട്ടിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിലവിൽ ഐസിയുവിൽ ചികിത്സയിലാണ്. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലായി നിരവധി പേർക്ക് പാമ്പിന്റെ കടിയേറ്റു. കോഴിക്കോട് പേരാമ്പ്ര കണ്ണിപ്പൊയിൽ ചിത്രാഞ്ജലിയിൽ ശിവദാസന്റെ മകൾ അഞ്ജലി (36), താമരശ്ശേരി പൂനൂർ സ്വദേശി മുഹമ്മദ് അൻസാർ (22), തിരുവനന്തപുരം പെരുംകുഴി സ്വദേശി ഭുവന ചന്ദ്രൻ എന്നിവർക്കാണ് കടിയേറ്റത്. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പാണ് അഞ്ജലിയെ കടിച്ചത്. മൂവരും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Source link


