LATEST

ഇന്നേവരെ കണ്ടിട്ടില്ലാത്ത ആക്രമണം; ഇറാന്റെ നട്ടെല്ലായ ഖാർഗ് ദ്വീപിലും ബോംബിട്ടെന്ന് ട്രംപ്


ടെഹ്‌റാൻ: ഇറാന്റെ സാമ്പത്തിക നട്ടെല്ലെന്നറിയപ്പെടുന്ന ഖാര്‍ഗ് ദ്വീപില്‍ അമേരിക്കന്‍ സൈന്യം കനത്ത നാശം വിതച്ചുവെന്ന് യുഎസ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ്. വേണ്ടിവന്നാല്‍ ഖാര്‍ഗിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടി തച്ചുടയ്ക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യപ്പെടുന്നത് ഖാര്‍ഗിലാണ്.’മദ്ധ്യപൂര്‍വ ദേശത്ത് ഇന്നുവരെ നടത്തിയിട്ടുള്ളതില്‍ അതിശക്തമായ ബോംബാക്രമണം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നടത്തി. ഇറാന്റെ ഖാര്‍ഗിലുള്ള എല്ലാ സൈനിക കേന്ദ്രങ്ങളും നശിപ്പിച്ചു’ എന്നാണ് ട്രംപ് സമൂഹമാദ്ധ്യമത്തില്‍ കുറിച്ചത്.ദ്വീപിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കരുതെന്ന് താന്‍ നിര്‍ദേശം നല്‍കിയിരുന്നുെവന്നും എന്നാല്‍ ഹോര്‍മുസിലൂടെ കപ്പലുകളുടെ സുഗമമായ സഞ്ചാരം തടസപ്പെടുത്തുന്ന സ്ഥിതി ഇറാന്റെ ഭാഗത്ത് നിന്നോ മറ്റാരുടെയെങ്കിലും ഭാഗത്ത് നിന്നോ ഉണ്ടായാല്‍ ആ തീരുമാനം വേണ്ടെന്ന് വയ്ക്കാന്‍ താന്‍ മടിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.


Source link

Back to top button