LATEST

കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ


ചങ്ങനാശേരി : യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് എത്തിച്ച കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. പുഴവാത് തോപ്പിൽ താഴ്ചയിൽ വീട്ടിൽ അഖിൽ, കൊട്ടാരചിറയിൽ വീട്ടിൽ സജിത്ത് എന്നിവരെയാണ് ചങ്ങനാശേരി പൊലീസ് പിടികൂടിയത്. ഒരു കിലോ 100 ഗ്രാം കഞ്ചാവ് ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മലപ്പുറത്ത് നിന്ന് ഇവർ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടിച്ചത്. അഖിൽ കഞ്ചാവ്, എം.ഡി.എം.എ വില്പന, പോക്‌സോ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.


Source link

Back to top button