test del 4 copy of del 3
കാത്തുകാത്ത് മുഷിയേണ്ട; ഇനി ‘എവിടെ’ നോക്കി ബസ് പിടിക്കാം, സമയം ലാഭിക്കാം, തൽസമയ ബസ് ട്രാക്കിങ് ആപ്പുമായി മലപ്പുറത്തെ ചെറുപ്പക്കാർ

ബസ് സ്റ്റോപ്പിൽ കാത്തുനിന്ന് മുഷിയാത്തവരുണ്ടാവില്ല. ദിവസവും ബസ് പിടിച്ച് ജോലിക്കും മറ്റും പോകുന്ന ഇത്തരക്കാർക്ക് സമയം ലാഭിക്കാനായി മലപ്പുറത്തെ ഒരുകൂട്ടം ചെറുപ്പക്കാർ അവതരിപ്പിച്ച മൊബൈൽ ആപ്പാണ് ‘എവിടെ’. മലപ്പുറം സ്വദേശികളായ ഇർഫാനുൽ റഹ്മാൻ, അൻവർ സ്വാദിഖ്, അമൽ കൃഷ്ണ എന്നിവരാണ് ആപ്പിന്റെ സ്രഷ്ടാക്കൾ. കൊച്ചിയിൽ ജോലിക്ക് പോകാനായി ബസ് സ്റ്റാൻഡിൽ രാവിലെയും വൈകിട്ടുമുള്ള കാത്തിരിപ്പ് നീണ്ടപ്പോഴാണ് ഇങ്ങനെയൊരു ആശയം ഇർഫാനുലിന്റെ മനസ്സിൽ തോന്നിയത്. അൻവറും അമലും ഒപ്പം ചേർന്നു.‘‘എനിക്ക് പോകാനുള്ള ബസ് ഇപ്പോൾ എവിടെ എത്തിയിട്ടുണ്ടാകും. ചന്ദ്രനിൽ വരെ പോയ മനുഷ്യനെന്താ ഈ സൗകര്യം കണ്ടുപിടിക്കാൻ പറ്റാത്തത്?’’, ഇർഫാനുലിന്റെ ഈ ചിന്തയിലാണ് ‘എവിടെ’ എന്ന സ്റ്റാർട്ടപ്പിന്റെ പിറവി. ബസ് എവിടെ എത്തിയെന്ന് ആപ്പിൽ നോക്കി മനസ്സിലാക്കിയ ശേഷം സമയമാകുമ്പോൾ സ്റ്റോപ്പിലെത്തിയാൽ മതി. വിദേശരാജ്യങ്ങളിൽ മാത്രം ലഭ്യമായ ഈ പ്രീമിയം സേവനം ഉപഭോക്താക്കൾക്ക് സൗജന്യമായാണ് ‘എവിടെ’ നൽകുന്നത്.∙ അരക്കോടിപ്പേരുടെ പ്രശ്നത്തിന് പരിഹാരം
Source link


