test del 3

കാട്ടിലും ‘ട്രാഫിക് ജാം’, മനുഷ്യനേക്കാൾ മര്യാദ കടുവയ്ക്ക്; വിഡിയോ വൈറൽ


ദേശീയോദ്യാനത്തിൽ കടുവയ്ക്ക് വഴി നടക്കാനാവാതെ സഫാരി വാഹനങ്ങൾ വളഞ്ഞത് ചർച്ചയാവുന്നു. ജയ്പൂരിലെ പ്രശസ്തമായ രന്തംബോർ ദേശീയോദ്യാനത്തിലാണ് ഈ ‘ട്രാഫിക് ജാം’ ഉണ്ടായത്. മുന്നിലും പിന്നിലും വാഹനങ്ങൾ നിരന്നതോടെ എങ്ങോട്ടേയ്ക്കും തിരിയാനാകാതെ നിൽക്കുകയായിരുന്നു കടുവ. വിദേശികൾ ഉൾപ്പെടുന്ന വിനോദസഞ്ചാരികളെ നിറച്ച വാഹനങ്ങൾക്കു നടുവിൽ നടക്കാനാവാതെ നിശ്ചലനായി നിൽക്കുന്ന കടുവയുടെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാവുകയാണ്. വഴി നടക്കാനാവാതെ നിന്ന കടുവ എങ്ങോട്ടു തിരിയണമെന്ന് അറിയാതെ സമ്മർദ്ദത്തിലായെന്നും, അത് അക്രമിച്ചെങ്കിൽ എന്തു ചെയ്യുമായിരുന്നു എന്നുമാണ് സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കപ്പെട്ട ആശങ്ക. കടുവയിൽ പ്രതിരോധ മനോഭാവം ഉണ്ടാകാതിരുന്നത് ഭാഗ്യമെന്നും കമന്റുകൾ പറയുന്നു. 


Source link

Back to top button