LATEST

കഴക്കൂട്ടത്ത് നവവധുവിന് ക്രൂര മർദ്ദനം: ഭർത്താവ് അറസ്റ്റിൽ


കഴക്കൂട്ടം: നവവധുവിനെ ക്രൂരമായി മർദ്ദിച്ച് വാരിയെല്ല് തകർത്ത സംഭവത്തിൽ ഭർത്താവിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്‌തു. ചെമ്പഴന്തി അണിയൂർ സ്വദേശി ആസിഫിനെയാണ് (28) പിടികൂടിയത്. ഗുരുതരാവസ്ഥയിലായ ചേങ്കോട്ടുകോണം സ്വദേശി അറഫാ നജുമുദീൻ (22) ചികിത്സയിലാണ്.മുഖത്തടിക്കുകയും മുതുകിൽ ചവിട്ടുകയും ചെയ്‌തതിന് പുറമെ, കുപ്പി ഉപയോഗിച്ച് നെഞ്ചിലും വാരിയെല്ലിലും ആഞ്ഞടിച്ചു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് കേസെടുത്ത കഴക്കൂട്ടം പൊലീസ് ആസിഫിനെ അറസ്റ്റുചെയ്‌ത് കോടതിയിൽ ഹാജരാക്കി. യുവതി നിലവിൽ വിദഗ്ദ്ധ ചികിത്സയിലാണ്.


Source link

Related Articles

Back to top button