LATEST

കള്ളപ്പണം വെളുപ്പിക്കൽ; അമേരിക്കയിൽ മലയാളി ജഡ്ജി കുറ്റക്കാരൻ


ഹൂസ്റ്റൺ: ഫോർട്ട് ബെൻഡ് കൗണ്ട് ജഡ്ജിയും അമേരിക്കൻ മലയാളിയുമായ കെപി ജോർജ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റക്കാരനാണെന്ന് കോടതി. തന്റെ പ്രചാരണ അക്കൗണ്ടിൽ നിന്ന് 46,000 ഡോളറിൽ കൂടുതൽ സ്വാകാര്യ അക്കൗണ്ടിലേക്ക് തെറ്റായി ട്രാൻസ്ഫർ ചെയ്‌തെന്നും വ്യക്തിഗത ചെലവുകൾ ഈ പണം ഉപയോഗിച്ചുവെന്നുമാണ് പ്രോസിക്യൂട്ടർമാർ കോടതിയിൽ വാദിച്ചത്. ശേഷം ഇന്ന് ഉച്ചയോടെയാണ് വിധി പുറത്തുവന്നത്.വിധി പുറത്തുവന്നതിന് പിന്നാലെ കെപി ജോർജിന്റെ കൈകളിൽ വിലങ്ങിട്ട് കോടതിയിൽ നിന്ന് പുറത്തിറക്കി. എന്നാൽ പിന്നീട് 20,000 ഡോളർ ബോണ്ടിൽ അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. വിചാരണയ്ക്കിടെ പ്രോസിക്യൂട്ടർമാർ സാമ്പത്തിക രേഖകളും സാക്ഷിമൊഴികളും ഹാജരാക്കി. കൈമാറ്റം പ്രചാരണ ധനകാര്യ നിയമങ്ങൾ ലംഘിക്കുന്നതാണെന്നും ജോർജിന്റെ വ്യക്തിപരമായ നേട്ടത്തിനാണെന്നും പ്രോസിക്യൂട്ടർ വാദിച്ചു.


Source link

Related Articles

Back to top button