LIFESTYLE NEW

കറിവയ്‌ക്കാൻ അറുത്ത താറാവിനുള്ളിൽ ലക്ഷങ്ങൾ വിലവരുന്ന സ്വർണം; ഇതാണ് പൊന്മുട്ടയിടുന്ന താറാവുകളുള്ള ഗ്രാമം


സ്വർണമുട്ടയിടുന്ന താറാവിന്റെ കഥ വളരെ പ്രസിദ്ധമാണ്. ദിവസവും സ്വർണമുട്ടയിടുന്ന താറാവിനെ അത്യാർത്തിയുടെ പേരിൽ കീറിമുറിച്ച ഉടമയുടെ കഥ ഗുണപാഠങ്ങൾ പകർന്നുനൽകിയവയാണ്. ഇപ്പോഴിതാ കറിവയ്‌ക്കാൻ മുറിച്ച താറാവിനുള്ളിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന സ്വർണ കണികകൾ കണ്ടെത്തിയിരിക്കുകയാണ്. ചൈനയിലാണ് ഈ അത്ഭുത സംഭവം.ഫെബ്രുവരിയിൽ ഹുനാൻ പ്രവിശ്യയിലെ ലോംഗ്‌ഹുയി കൗണ്ടിയിലാണ് സംഭവം നടന്നത്. ലിയു എന്ന് പേരുള്ള ഒരു ഗ്രാമവാസി താറാവിനെ അറുക്കുന്നതിനിടെ അതിന്റെ വയറ്റിൽ ചെറിയ സ്വർണ കണികകൾ കണ്ടെത്തുകയായിരുന്നു. ഒരു വിദേശമാദ്ധ്യമമാണ് ഈ വാർത്ത പുറത്തുവിട്ടത്. പരിശോധിച്ചപ്പോൾ ഇത് യഥാർത്ഥ സ്വർണമാണെന്ന് കണ്ടെത്തുകയും ചെയ്‌തു. ആകെ പത്ത് ഗ്രാം സ്വർണമാണ് താറാവിനുള്ളിൽ ഉണ്ടായിരുന്നത്. ഇതിന്റെ മൂല്യം ഏകദേശം 12,000 യുവാൻ (1,65,821 രൂപ) ആണ്.ശുഭസൂചനയായിട്ടാണ് ഗ്രാമവാസികൾ ഇതിനെ കാണുന്നത്. നദീതീരത്താണ് താറാവുകൾ വളരുന്നത്. ഇവിടുത്തെ മണ്ണിൽ സ്വർണം അടങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ നദീതീരത്തുള്ള ചെളി കഴിച്ചതിനാലാകാം താറാവിന്റെ വയറ്റിനുള്ളിൽ സ്വർണക്കണികകൾ കണ്ടെത്തിയതെന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്.മനുഷ്യന്റെയോ മൃഗങ്ങളുടെയോ ശരീരത്തിൽ സ്വർണം ദഹിപ്പിക്കാനോ ആഗിരണം ചെയ്യാനോ കഴിയില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇവ കഴിച്ചാൽ തന്നെ ശരീരത്തിൽ ഒരു മാറ്റവും കൂടാതെ ദഹിക്കാതെ പുറത്തേക്കുപോകും. പക്ഷേ, സ്വർണത്തിന്റെ കഷ്‌ണങ്ങൾ വലുതും മാലിന്യം നിറഞ്ഞതുമാണെങ്കിൽ വിഷബാധ പോലുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു.


Source link

Related Articles

Back to top button