NATIIONAL

കയറി അടിക്കാൻ നോക്കിയ സഞ്ജുവിനെ സ്റ്റംപ് ചെയ്യാതെ ധോണി, പിന്നാലെ മുരളീധരനെ സിക്സർ തൂക്കി- വിഡിയോ


ചെന്നൈ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ‍ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി കളിച്ചിട്ടുള്ള ഇതിഹാസ താരങ്ങളെ ഉൾപ്പെടുത്തി ടീം സംഘടിപ്പിച്ച ‘റോർ 2026’ പരിപാടിയിൽ താരമായി സഞ്ജു സാംസൺ. ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ സൂപ്പര്‍ ഹീറോയെ ചെന്നൈയുടെ ഇതിഹാസ താരം എം.എസ്. ധോണിയാണ് ഗ്രൗണ്ടിൽവച്ച് ആദരിച്ചത്. ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ പന്തുകളെ സഞ്ജു നേരിടുന്ന വിഡിയോയും വൈറലാണ്. എം.എസ്. ധോണിയായിരുന്നു ഈ സമയത്ത് വിക്കറ്റ് കീപ്പർ. ഒടുവിൽ മുരളീധരനെ സിക്സർ പറ‍ത്തിയാണ് സഞ്ജു ആരാധകരെ കയ്യിലെടുത്തത്. സഞ്ജു സിക്സടിച്ചപ്പോൾ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിന്റെ ഗാലറിയിൽ വമ്പൻ ആവേശമാണ് ഉയർന്നത്. മുത്തയ്യ മുരളീധരൻ– സഞ്ജു സാംസൺ ‘പോരാട്ടത്തിന്റെ’ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്. സഞ്ജുവിനു പുറമേ, ലോകകപ്പ് വിജയിച്ച ശിവം ദുബെ, അണ്ടർ 19 ലോകകപ്പ് വിജയിച്ച ക്യാപ്റ്റൻ ആയുഷ് മാത്രെ എന്നിവര്‍ക്കും ധോണി പുരസ്കാരങ്ങൾ സമ്മാനിച്ചു.


Source link

Related Articles

Back to top button