LATEST
കനത്ത ചൂട് തുടരും

തിരുവനന്തപുരം: ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ടെങ്കിലും സംസ്ഥാനത്ത് ചൂട് കാലാവസ്ഥ തുടരും. ഇന്നലെ ഉയർന്ന താപനില പാലക്കാട് രേഖപ്പെടുത്തി (39.2 ഡിഗ്രി). ഇന്നും നാളെയും പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രിയിലെത്താം. കൊല്ലത്ത് 39 ഡിഗ്രി വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയരാൻ സാദ്ധ്യതയുണ്ട്. ഇന്ന് ചില സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Source link


