CINEMA

കണ്ണൂർ സ്ക്വാഡ് 2 അടുത്ത വർഷം ആദ്യം


മമ്മൂട്ടി നായകനായി റോബി രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. നിതീഷ് സഹദേവന്റെയും ഖാലിദ് റഹ്മാന്റെയും ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം കണ്ണൂർ സ്ക്വാഡ് 2 എന്ന പേരിട്ട ചിത്രത്തിൽ അടുത്തവർഷം ജനുവരിയിൽ അഭിനയിക്കാനാണ് മമ്മൂട്ടി ഒരുങ്ങുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് രണ്ടാം ഭാഗത്തിന്റെയും നിർമ്മാണം.2023ൽ റിലീസ് ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം, റോണി ഡേവിഡ്‌രാജ്, ശബരീഷ്‌വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരായിരുന്നു സ്ക്വാഡ് അംഗങ്ങൾ. രണ്ടു കേസുകളുടെ സാങ്കല്പിക കഥ പറഞ്ഞ ചിത്രം ആണ് കണ്ണൂർ സ്ക്വാഡ്. ഗ്രേറ്റ് ഫാദർ, വെള്ളം, ജോൺ ലൂഥർ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായ റോബിരാജിന്റെ ആദ്യ സംവിധാന സംരംഭം കൂടി ആണ് കണ്ണൂർ സ്ക്വാഡ്.റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് ത്രില്ലിംഗ് ക്രൈം ഡ്രാമയ്ക്ക് തിരിക്കഥ എഴുതിയത്. കന്നട നടൻ കിഷോർ, വിജയരാഘവൻ, ഷെബിൻ ബൻസൺ, മനോജ് കെ.യു തുടങ്ങിയ നീണ്ട താരനിരയുണ്ടായിരുന്നു. സുഷിൻ ശ്യാം സംഗീതം ഒരുക്കി. എ.എസ്.ഐ ജോർജായി മമ്മൂട്ടി അഴിഞ്ഞാട്ടം നടത്തുന്ന കാഴ്ചയായിരുന്നു ചിത്രത്തിൽ. ഇക്കുറി സ്ഥാനക്കയറ്റം ലഭിക്കുമോ അതോ എ.എസ്.ഐ തന്നെയാണോ എന്നേ അറിയാനുള്ളൂ. വേഫെറർ ഫിലിംസാണ് വിതരണം.


Source link

Back to top button