test del 5 copy of del 3
കണ്ണൂർ വിമാനത്താവള വികസനം: വീടുകളുടെ ഏറ്റെടുക്കൽ നടപടികൾ ഉടൻ: സ്ഥലത്തിനു പകരം പണം വാഗ്ദാനം

മട്ടന്നൂർ ∙ വിമാനത്താവളം വികസനവുമായി ബന്ധപ്പെട്ട് പുനരധിവാസ മേഖലയായ കല്ലേരിക്കര വയലാട്ടിലെ കല്ലേരിക്കരിയിലെ വീടുകൾ ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും. റൺവേ വികസനത്തിനായി ഏറ്റെടുക്കുന്ന 245 ഏക്കർ ഭൂമിയുടെ നടപടിക്രമങ്ങൾക്കൊപ്പം ഇതും നടപ്പിലാക്കാനാണ് സാധ്യത. 14 വീടുകളുടെ പുനരധിവാസ പാക്കേജ് സംബന്ധിച്ച് അന്തിമ ധാരണയായില്ല. സ്ഥലത്തിനു പകരം പണം നൽകാമെന്ന് അധികൃതർ അറിയിച്ചതായി ഭൂവുടമകൾ പറഞ്ഞു. റൺവേയുടെ അപ്രോച്ച് ലൈറ്റിനുവേണ്ടി മട്ടന്നൂർ ഭാഗത്ത് മണ്ണ് നിറച്ചതോടെയാണ് വയലാട്ടിലെ 15 കുടുംബങ്ങൾ പ്രതിസന്ധിയിലായത്. മഴക്കാലത്ത് റൺവേ പരിസരത്തുനിന്ന് ചെളിയും മണ്ണും ഒഴുകിയെത്തി കിണറും വീടും മലിനമായിത്തുടങ്ങിയതോടെയാണ് വീടുകൾ ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് വീട്ടുകാർ രംഗത്തെത്തിയത്.
Source link


