test del 4 copy of del 3

കണ്ണൂർ ഡെന്റൽ കോളജിലെ വിദ്യാർഥിയുടെ ആത്മഹത്യ; അധ്യാപകർക്ക് സസ്പെൻഷൻ


കണ്ണൂർ ∙ അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റൽ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായ തിരുവനന്തപുരം സ്വദേശി കെട്ടിടത്തിൽ നിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ. നെടുമങ്ങാട് ഉഴമലയ്ക്കൽ തടത്തരികത്ത് വീട്ടിൽ ആർ.എൽ.നിതിൻ രാജാണ് (23) മരിച്ചത്. അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ. റാം, അസോഷ്യേറ്റ് പ്രഫസർ ഡോ.സംഗീത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അധ്യാപകരുടെ ഭാഗത്ത് നിന്ന് നിതിൻ രാജ് ജാതി അധിക്ഷേപം നേരിട്ടിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിന്റെ ഭാഗമായാണ് അന്വേഷണ വിധേയമായി അധ്യാപകരെ സസ്‌പെൻഡ് ചെയ്യാൻ അധികൃതർ തീരുമാനിച്ചത്. കോളജ് രൂപീകരിച്ച അന്വേഷണ സമിതി നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.നിതിൻരാജ് ആശുപത്രി കെട്ടിടത്തിന്റെ ഇടനാഴിയിലൂടെ മുകളിലത്തെ നിലയിലേക്കു പോകുന്നത് സിസി ടിവി ദൃശ്യങ്ങളിലുണ്ട്. ആന്തരിക രക്തസ്രാവമാകാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം. നിതിൻരാജ് വെള്ളിയാഴ്ച 12.30നുള്ള ക്ലാസിൽ കയറാതെ പുറത്തുനിൽക്കുന്നത് കണ്ടതായി കോളജ് അധികൃതർ പറഞ്ഞു. കോളജിനുപുറത്ത് ചില സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച പ്രശ്നങ്ങളും കേസുമുള്ളതായും കോളജിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഡെന്റൽ കോളജ് പ്രിൻസിപ്പൽ വിനോദ് പറഞ്ഞു. പെയ്ന്റിങ് തൊഴിലാളിയായ വൈ.എൽ.രാജന്റെയും സി.ആർ.ലതയുടെയും മകനാണ്. നിതിൻരാജിന്റെ ഹോസ്റ്റൽ മുറി പൊലീസ് പൂട്ടി.


Source link

Back to top button