LATEST

കണ്ണൂരിൽ സ്വന്തം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് കെ. സുധാകരൻ


കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുമെന്ന് കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ കെ. സുധാകരൻ എം.പി.കണ്ണൂരിൽ മത്സരിക്കുന്നത് 110 ശതമാനം ഉറപ്പാണെന്നും മത്സരിക്കുന്നതിൽ എന്താണ് കുഴപ്പമെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. കണ്ണൂരിൽ മത്സരിക്കുന്നതിനുള്ള താൽപര്യം കെ.സുധാകരൻ നേരത്തെ പലവട്ടം അറിയിച്ചിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനായി സ്‌ക്രീനിംഗ് കമ്മിറ്റി ചേരാനിരിക്കെയാണ് അദ്ദേഹം സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്.കണ്ണൂരിലെ എം.പിയാണ് സുധാകരൻ. എം.പി സ്ഥാനത്തിരിക്കുന്നവർ മത്സരിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുക്കേണ്ടതുണ്ട്. കണ്ണൂരിൽ അമൃത രാമകൃഷ്ണൻ, മുൻ മേയർ ടി.ഒ.മോഹനൻ എന്നിവരുടെ പേരുകളാണ് കേട്ടിരുന്നത്.


Source link

Related Articles

Back to top button