NATIIONAL
‘കണ്ടോ മെത്ത കമ്പനിക്ക് പോലും കാര്യം മനസ്സിലായി..’: പരസ്യഷൂട്ടിൽനിന്നുള്ള ബാബർ അസമിന്റെ വിഡിയോ വൈറൽ, ട്രോൾമഴ

ലഹോർ ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ (പിഎസ്എൽ) 11–ാം സീസൺ വ്യാഴാഴ്ചയാണ് ആരംഭിച്ചത്. ആദ്യ മത്സരത്തിൽ ലഹോർ ഖലന്ദേഴ്സ് ഹൈദരാബാദ് കിങ്സ്മെനെ 69 റൺസിനാണ് തോൽപ്പിച്ചത്. പാക്കിസ്ഥാൻ സൂപ്പർ താരം ബാബർ അസം നയിക്കുന്ന പെഷവാർ സൽമിയുടെ ആദ്യ മത്സരം ശനിയാഴ്ചയാണ്. റാവൽപിണ്ടി പിൻഡിസിനെതിരെയാണ് മത്സരം. ഫോം ഔട്ടിന്റെ പേരിൽ നിരന്തരം പഴി കേൾക്കുന്ന ബാബർ അസമിന്റെ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ താരത്തിനെതിരെ ട്രോൾമഴയാണ്.‘ബാബർ അത് കൈവിടുമെന്ന് മെത്ത കമ്പനിക്ക് പോലും അറിയാം… അതുകൊണ്ടാണ് അവർ അവിടെത്തന്നെ ആ ബെഡ് ഇട്ടത്!’ എന്നാണ് ഒരാളുടെ കമന്റ്. വിഡിയോയിൽ ബോളിവുഡ് ചിത്രമായ ധുരന്ധറിലെ ഒരു ഗാനം തമാശരൂപേണ ഒരാൾ ആലപിക്കുന്നതും ബാക്ഗ്രൗണ്ടിൽ ചേർത്തിട്ടുണ്ട്പിഎസ്എൽ മത്സരങ്ങൾ നടക്കുന്ന ലഹോറിലും കറാച്ചിയിലും മഞ്ഞിന്റെ സ്വാധീനം കൂടുതലായതിനാൽ മത്സരത്തിൽ തുല്യനീതി ഉറപ്പാക്കാനാണ് ഈ നിയമം കൊണ്ടുവന്നതെന്ന് പിസിബി ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനുമുൻപ് ആഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ ടോസ് ഒഴിവാക്കി സന്ദർശക ടീമിന് ആദ്യം ബാറ്റിങ് വേണോ ബോളിങ് വേണോ എന്ന് തീരുമാനിക്കാനുള്ള അനുമതിയും പിസിബി നൽകിയിരുന്നു.
Source link


