കട്ടന്‍ ചായക്ക് വരെ വില കൂടി; അപ്പോള്‍ പിന്നെ ബാക്കിയുള്ളവയുടെ കാര്യം?

‘ഒരു കട്ടന്‍ ചായ കുടിക്കാന്‍ പോലും കാശില്ല’, പോക്കറ്റിലെ കാശ് കാലിയാകുന്നതിനെ ഇതിലും നന്നായി അവതരിപ്പിക്കാന്‍ മലയാളിക്ക് കഴിയില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ കട്ടന്‍ ചായക്ക് വരെ വില കൂടുകയുമാണ്. പാചകവാതക പ്രതിസന്ധി നമ്മള്‍ വിചാരിച്ചതിലും വലിയ ആഘാതമാണ് ഓരോരുത്തരുടേയും പോക്കറ്റിലെ ബാലന്‍സിനെ ബാധിക്കാന്‍ പോകുന്നത്. അതിന്റെ ഏറ്റവും വലിയ സൂചനയാണ് തട്ടുകടകളിലും ചെറുകിട ഹോട്ടലുകളിലും പോലും ഭക്ഷണത്തിന് വില കൂടിയത്.പൊറോട്ടയ്ക്ക് രണ്ട് രൂപ കൂടിയപ്പോള്‍ ഇഡലിക്കും ദോശയ്ക്കും ഒരു രൂപ വീതം വര്‍ദ്ധിച്ചു. ഒരു പ്ലേറ്റ് ബീഫിന് പത്ത് രൂപ കൂടിയപ്പോള്‍ വെജിറ്റബിള്‍ കറിക്കും വര്‍ദ്ധിച്ചത് പത്ത് രൂപ വരെയാണ്. ഹോട്ടലുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം കെട്ടിടം എന്നിവയ്ക്ക് അനുസരിച്ച് വിലയും മാറ്റം വന്നിട്ടുണ്ട്. വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടര്‍ വില ഇരട്ടിയോളം നല്‍കിയാണ് പലരും ഹോട്ടല്‍ ബിസിനസ് മുന്നോട്ട് കൊണ്ട് പോകുന്നത്. അതുകൊണ്ട് തന്നെ വില കൂട്ടുകയല്ലാതെ വേറെ മാര്‍ഗമില്ലെന്നാണ് ഉടമകള്‍ പറയുന്നത്.എല്‍പിജി പ്രതിസന്ധി തീര്‍ന്നാലും കൂട്ടിയ വില കുറയ്ക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്. പല സ്ഥലങ്ങളിലും ഇപ്പോള്‍ തന്നെ നഷ്ടം സഹിച്ചാണ് അടച്ച് പൂട്ടാതെ പ്രവര്‍ത്തനം തുടരുന്നത്. അതുകൊണ്ടാണ് കട്ടന്‍ ചായക്ക് പോലും വില വര്‍ദ്ധിപ്പിക്കേണ്ടി വരുന്നതെന്നും ഹോട്ടലുടമകള്‍ പറയുന്നു. താത്കാലികമായി അടച്ച് പൂട്ടിയാല്‍ വീണ്ടും തുറക്കുമ്പോള്‍ തൊഴിലാളികളെ കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും.
Source link



