LATEST

ഓ​സ്കാ​ർ: മി​ക​ച്ച​ ​ന​ട​നായി ഇ​ഞ്ചോ​ടി​ഞ്ച് ​പോ​രാ​ട്ടം


ലോസ് ആഞ്ചലസ്: മികച്ച നടനുള്ള ഓസ്കാറിന് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. തിമോത്തി ഷാലമേ (മാർട്ടി സുപ്രീം), ലിയനാർഡോ ഡികാപ്രിയോ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ), വാഗ്നർ മോറ (ദ സീക്രട്ട് ഏജന്റ്), ഈഥൻ ഹോക്ക് (ബ്ലൂ മൂൺ) എന്നിവരെ പിന്തള്ളിയാണ് 39 കാരനായ ജോർദാൻ തന്റെ ആദ്യ ഓസ്കാർ നേട്ടം കൈവരിച്ചത്. ആറാം തവണയാണ് ഡികാപ്രിയോ മികച്ച നടനുള്ള നോമിനേഷനിൽ ഇടംനേടിയത്. ആറ് നോമിനേഷൻ ലഭിച്ചതിൽ ഒരെണ്ണത്തിലാണ് ഡികാപ്രിയോയ്ക്ക് പുരസ്കാരം ലഭിച്ചത് (ദ റെവനന്റ്). വിഖ്യാത താരം ഷോൺ പെന്നിനെ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ) മികച്ച സഹനടനായി തിരഞ്ഞെടുത്തെങ്കിലും അദ്ദേഹം ചടങ്ങിൽ പങ്കെടുത്തില്ല.ബോളിവുഡ് നടി പ്രിയങ്കാ ചോപ്ര അവതാരകരിൽ ഒരാളായി പങ്കെടുത്തു. വിദേശ ഭാഷ വിഭാഗത്തിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്ന ‘ഹോംബൗണ്ട്” നോമിനേഷൻ നേടാനാകാതെ നേരത്തെ പുറത്തായിരുന്നു. സെന്റിമെന്റൽ വാല്യു (നോർവെ)​ ആണ് മികച്ച വിദേശ ഭാഷ ചിത്രം.


Source link

Related Articles

Back to top button