ഒരു വയസുകാരിയുടെ കൊലപാതകം: മാതാവ് റിമാൻഡിൽ

കൊലയ്‌ക്ക് കാരണം ഓട്ടിസം ബാധിച്ചെന്ന സംശയംവെഞ്ഞാറമൂട്: വാമനപുരത്ത് ഒരു വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവ് റിമാൻഡിൽ. വാമനപുരം കണിച്ചോട് വാര്യംകോണം ചരുവിള പുത്തൻവീട്ടിൽ അശ്വതിയാണ് (35) റിമാൻഡിലായത്. ഇവരുടെ മകൾ പവിത്രയാണ് കൊല്ലപ്പെട്ടത്.വ്യാഴാഴ്‌ചയായിരുന്നു സംഭവം. തൊഴിലുറപ്പ് ജോലിക്ക് പോയി മടങ്ങിവന്ന അശ്വതിയുടെ മാതാവ് കുട്ടിയെ തട്ടി വിളിച്ചിട്ടും അനക്കമില്ലാത്തതിനെ തുടർന്ന് കുട്ടിയുടെ മുത്തച്ഛനെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹമെത്തി കുട്ടിയെ കാരേറ്റുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. പരിശോധനയിൽ കുട്ടിയുടെ കഴുത്തിൽ വിരലുകൾ കൊണ്ട് അമർത്തിപ്പിടിച്ചതിന്റെ അടയാളങ്ങൾ കണ്ടതിൽ സംശയം തോന്നിയ ഡോക്ടർ വെഞ്ഞാറമൂട് പൊലീസിൽ അറിയിക്കുകയുമായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തിൽ രാത്രിയോടെ വീട്ടിലെത്തി അശ്വതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Source link



