CINEMA

ഒരു മാസം 11 ലക്ഷം രൂപ തരാം, മൂന്നാം ഭാര്യയാകണമെന്ന് നടിയോട് വിവിഐപി; വെളിപ്പെടുത്തൽ

ഒരാളുടെ മൂന്നാം ഭാര്യയാകാൻ തനിക്ക് പണവും സ്വത്തും വാഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തി മലേഷ്യൻ നടിയും മുൻ സൗന്ദര്യ റാണിയുമായ ആമി നീർ ടിനി. മലേഷ്യൻ കണ്ടന്റ് ക്രിയേറ്ററായ സഫ്‌വാൻ നസ്റിയുടെ പോഡ്കാസ്റ്റിന്റെ എപ്പിസോഡിലാണ് 29കാരിയായ നടി ഇക്കാര്യം വെളിപ്പെടുത്തിയത്. മലേഷ്യയിലെ വളരെ ഉയർന്ന സാമൂഹികവും സാമ്പത്തികവുമായ പദവിയുള്ള ഒരു ‘വിവിഐപി’ എന്നാണ് അദ്ദേഹത്തെക്കുറിച്ച് നടി വിശേഷിപ്പിച്ചത്.

വിവിഐപിയുടെ മൂന്നാം ഭാര്യ ആകുന്നതിന് പകരമായി ഒരു ബംഗ്ലാവ്, ആഡംബര കാർ, 10 ഏക്കർ ഭൂമി, പ്രതിമാസം 11 ലക്ഷം രൂപ എന്നിവ തനിക്ക് വാഗ്ദാനം ചെയ്തെന്നും നടി വ്യക്തമാക്കുന്നു. കോർപ്പറേറ്റ് പരിപാടികൾക്ക് പോകുമ്പോൾ പലപ്പോഴും ഇത്തരം വിവിഐപികളെ കണ്ടുമുട്ടാറുണ്ടെന്നും അവരിൽ പലരും തന്റെ ഫോൺ നമ്പർ ചോദിക്കുകയോ പുറത്തേക്ക് ക്ഷണിക്കുകയോ ചെയ്യാറുണ്ടെന്നും ആമി പറയുന്നു.

അങ്ങനെയാണ് ഒരിക്കൽ ഒരാൾ തന്റെ മൂന്നാമത്തെ ഭാര്യയാകാൻ ക്ഷണിച്ചത്. വാഗ്ദാനം കേട്ടതിന് പിന്നാലെ താൻ അത് നിരസിക്കുകയായിരുന്നുവെന്നും നടി വ്യക്തമാക്കി. മോഹനവാഗ്ദാനങ്ങൾ ചെയ്ത് വ്യക്തിക്ക് തന്റെ അച്ഛന്റെ അതേ പ്രായമാണെന്നും അവർ പറയുന്നു. 2019ൽ തനിക്ക് 23 വയസുള്ളപ്പോഴാണ് ഈ വിവാഹാഭ്യർത്ഥന വന്നതെന്നും ആ സമയം വിദേശ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കാനായി കോർപ്പറേറ്റ് സ്‌പോൺസർഷിപ്പികൾക്കായി ശ്രമിച്ച കാലമായിരുന്നുവെന്നും നടി വ്യക്തമാക്കി.


Source link

Related Articles

Back to top button