test del 3
ഒരാഴ്ചക്കിടെ രണ്ടുശതമാനം വര്‍ധന, 1.5 ലക്ഷത്തിലേക്കുള്ള കുതിപ്പോ? സ്വർണവില ഇനി എങ്ങോട്ട്?

ഇറാൻ യുഎസ് യുദ്ധം രണ്ടാമത്തെ മാസത്തിലേക്ക് കടന്നിട്ടും സ്വർണവില തുടർച്ചയായി നഷ്ടത്തിലേക്ക് പോകുന്നത് എന്തുകൊണ്ടാണ്? യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ റെക്കോർഡിലേക്ക് കുതിക്കാറുള്ള സ്വർണം ഇറാൻ വിഷയത്തിൽ റിവേഴ്സ് ഗിയറിയാണ്. സംഘർഷം തുടങ്ങിയതിന് പിന്നാലെ വിലയിടിഞ്ഞത് കുത്തനെ. എന്നാൽ കഴിഞ്ഞ ആഴ്ചയിൽ സ്വർണം പതിയെ കരകയറുന്ന കാഴ്ചയാണ് വിപണിയിൽ കാണാൻ കഴിയുന്നത്. വമ്പന്‍ സാമ്പത്തിക സ്ഥാപനങ്ങൾ പ്രവചിച്ചതു പോലെ സ്വർണം പുതിയ റെക്കോർഡിലേക്കുള്ള കുതിപ്പിലാണോ? പരിശോധിക്കാം.ജനുവരി 29ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയാണ് കേരളത്തിലെ റെക്കോർഡ്. ഏപ്രിൽ നാലിലെ വില ഗ്രാമിന് 13,835 രൂപ. 18 ശതമാനമാണ് റെക്കോർഡിൽ നിന്ന് കുറഞ്ഞത്. രാജ്യാന്തര വിപണിയിൽ ഔൺസിന് 4,676 ഡോളറാണ് വില. ജനുവരിയിൽ ഔൺസിന് സർവകാല ഉയരമായ 5,500 ഡോളറിന് തൊട്ടടുത്ത് എത്തിയിരുന്നു. എന്നാൽ പിന്നീട് ക്രമേണ താഴേക്ക് ഇറങ്ങി.∙ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി കണക്കാക്കുന്ന ഒന്നാണ് സ്വര്‍ണം. യുദ്ധം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണം വാങ്ങാറുണ്ട്. എളുപ്പത്തിൽ പണമാക്കി മാറ്റാമെന്നതും സൂക്ഷിക്കാൻ എളുപ്പമായതുമാണ് കാരണം. ഡിമാൻഡ് ഉയരുന്ന സാഹചര്യത്തിൽ സ്വർണവിലയും കൂടും.
Source link


