LATEST

ഐസക് ക്ഷമാപണം നടത്തേണ്ടിയിരുന്നില്ല: പിഷാരടി


പാലക്കാട്: തോമസ് ഐസക്കിന്റെ പ്രസ്താവനയിൽ തനിക്ക് മനോവിഷമം ഉണ്ടായിട്ടില്ലെന്നും സീനിയർ നേതാവായ തോമസ് ഐസക് തന്നോട് ക്ഷമാപണം നടത്തേണ്ടിയിരുന്നില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. പാലസ്തീൻ വിഷയത്തിൽ താൻ സംസാരിച്ചതിന്റെ ചെറിയ റീലുകളാണ് പ്രചരിപ്പിക്കുന്നത്. തന്നെ അര സംഘി എന്നല്ലേ പറഞ്ഞതെന്നും ഒരു സംഘി എന്ന് പറഞ്ഞില്ലല്ലോയെന്നുമായിരുന്നു പിഷാരടിയുടെ ചോദ്യം. മുകേഷിനും ഇന്നസെന്റിനും വേണ്ടി പ്രചാരണത്തിന് പോയിട്ടുണ്ട്. അതെല്ലാം തപ്പി എടുക്കട്ടെ. ചെളിവാരി എറിയുന്ന രാഷ്ട്രീയത്തിൽ നിന്ന് താൻ മാറി നിൽക്കുകയാണെന്നും രമേഷ് പിഷാരടി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ രമേഷ് പിഷാരടിയെ കോമാളി എന്ന് വിളിച്ചതിലാണ് സി.പി.എം നേതാവ് തോമസ് ഐസക്ക് ഖേദപ്രകടനം നടത്തിയത്.


Source link

Back to top button