LATEST

ഐപിഎൽ സീസൺ 19ന്റെ മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ, ഉദ്ഘാടന മത്സരത്തിൽ ആർസിബിയും ഹൈദരാബാദും ഏറ്റുമുട്ടും


മുംബയ്: ക്രിക്കറ്റ് ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ഐപിഎൽ സീസൺ 19ന്റെ മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ . മാർച്ച് 28 മുതൽ ഏപ്രിൽ 12 വരെയുള്ള ഷെഡ്യൂളാണ് പുറത്തുവിട്ടിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. അതേസമയം, ഇത്തവണ മലയാളി താരം സഞ്ജു സാംസൺ ചെന്നൈ ജഴ്സിയിൽ കളിക്കുമെന്ന പ്രത്യേകതയുമുണ്ട്. രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ആദ്യഘട്ട പട്ടിക മാത്രം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് തീയതികൾ പുറത്തുവരുന്ന മുറയ്ക്ക് ടൂർണമെന്റിന്റെ പൂർണരൂപം ബിസിസിഐ പ്രഖ്യാപിക്കും. ആദ്യഘട്ടത്തിൽ ബംഗളൂരു, മുംബയ് , ഗോഹട്ടി , ന്യൂ ചണ്ഡിഗഡ്, ലകനൗ, കൊൽക്കത്ത, ചെന്നൈ, ഡൽഹി, അഹമ്മദാബാദ്, ഹൈദരാബാദ്. എന്നിങ്ങനെ പത്ത് നഗരങ്ങളിലായി ആകെ 20 മത്സരങ്ങളാണ് നടക്കുന്നത്.


Source link

Related Articles

Back to top button