NATIIONAL
ഐപിഎൽ കാരണം കരിയർ നശിച്ചു, എന്നെ വേട്ടയാടി: ഗുരുതര വെളിപ്പെടുത്തലുമായി കെവിൻ പീറ്റേഴ്സൻ

മുംബൈ ∙ ഐപിഎൽ 19–ാം സീസൺ പുരോഗമിക്കുന്നതിനിടെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൻ. ഐപിഎലിൽ പങ്കെടുക്കുന്നതു സംബന്ധിച്ച് അധികൃതരുമായുണ്ടായ തർക്കം കാരണമാണ് തന്റെ രാജ്യാന്തര കരിയർ അകാലത്തിൽ അവസാനിച്ചതെന്ന് പീറ്റേഴ്സൻ പറഞ്ഞു. യൂട്യൂബർ രൺവീർ അല്ലാബാദിയയുമായുള്ള അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ. ‘‘ഞാൻ വലിയ ത്യാഗങ്ങൾ ചെയ്തു. എനിക്ക് എന്റെ കരിയർ നഷ്ടപ്പെട്ടു. ഇസിബിയിലെ എല്ലാവരും എനിക്കെതിരെ തിരിയാൻ കാരണവും അതാണ്. എന്റെ ഇംഗ്ലണ്ട് കരിയർ അവസാനിക്കുമ്പോൾ എനിക്ക് 33 വയസ്സായിരുന്നു, 104 ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷം. ഞാൻ 150-160 ടെസ്റ്റുകൾ കളിക്കുകയും 12,000-13,000 റൺസ് നേടുകയും ചെയ്യേണ്ടതായിരുന്നു. അതായിരുന്നു എനിക്കു വേണ്ടിയിരുന്നത്. എന്നെ വേട്ടയാടാൻ ഇസിബി ‘ദ് ടെലിഗ്രാഫ്’ പത്രത്തെ ഉപയോഗിച്ചു. കൂടുതൽ വിശദാംശങ്ങളിലേക്ക് പോകാൻ താൽപര്യമില്ല. അത് വലിയ തോതിൽ വാർത്തയായതാണ്, ഇപ്പോൾ ഞാൻ സമാധാനപരവും സന്തോഷകരവുമായ ജീവിതമാണ് നയിക്കുന്നത്.’’– പീറ്റേഴ്സൻ പറഞ്ഞു23 സെഞ്ചറികളും 35 അർധസെഞ്ചറികളും ഉൾപ്പെടെ 8,181 റൺസോടെയാണ് പീറ്റേഴ്സൻ തന്റെ ടെസ്റ്റ് കരിയർ അവസാനിപ്പിച്ചത്. ആർസിബിക്കു പിനനാലെ ഐപിഎലിൽ ഡൽഹി ഡെയർഡെവിൾസിനും സൺറൈസേഴ്സ് ഹൈദരാബാദിനും വേണ്ടിയും പീറ്റേഴ്സൻ കളിച്ചു. 2025ൽ ഡൽഹി ക്യാപിറ്റൽസിന്റെ മെന്ററായും താരം നിയമിതനായി.
Source link


